തിരുവനന്തപുരം: സംസ്ഥാനത്ത് അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നത് തടയാന്‍ ഉന്നതരുടെ ഭാഗത്തുനിന്നുണ്ടായ വാദങ്ങള്‍ക്കുപിന്നില്‍ രാഷ്ര്ട്രീയ ഗൂഢാലോചനയെന്ന് എസ്.ഐ.ഒ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 22ലധികം രാഷ്ട്രങ്ങളിലെ ഒൗദ്യോഗിക ഭാഷയും കേരളത്തിന്‍െറ സാംസ്കാരിക പൈതൃകവുമായി ഏറെ ബന്ധം പുലര്‍ത്തുന്നതുമായ അറബിയുടെ ആഴത്തിലുള്ള പഠനം ലക്ഷ്യമിട്ടുള്ള സര്‍വകലാശാലാ നിര്‍ദേശത്തെ മതം നോക്കി വര്‍ഗീയവത്കരിക്കാനാണ് ശ്രമം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ.എം. മാണിയുടെ നിലപാട് പദവിക്ക് നിരക്കാത്തതാണ്. അറബിഭാഷക്ക് മാത്രമല്ല, ഹീബ്രുവിനും സര്‍വകലാശാല വേണമെന്ന അദ്ദേഹത്തിന്‍െറ നിലപാട് അപക്വവും സാമുദായിക ബോധത്തില്‍നിന്നുണ്ടായതുമാണ്. സംസ്ഥാനത്തിന്‍െറ പൊതുവായ താല്‍പര്യത്തെ വര്‍ഗീയവത്കരിക്കുന്ന പ്രതികരണം നടത്തിയ ധനമന്ത്രി മാപ്പ് പറയണം.
വിഷയത്തില്‍ മുസ്ലിംലീഗ് നിലപാട് നിരുത്തരവാദപരമാണ്. സര്‍ക്കാറിന്‍െറ ഏകോപനം എന്ന പേരില്‍ കേരളീയസമൂഹത്തെ ചരിത്രപരമായി വഞ്ചിക്കുന്ന നിലപാടാണ് ലീഗ് സ്വീകരിച്ചിട്ടുള്ളത്. വിദ്യാഭ്യാസവകുപ്പിന്‍െറ നിര്‍ദേശങ്ങള്‍പോലും കണക്കിലെടുക്കാതെ ധനവകുപ്പിന്‍െറയും ഉദ്യോഗസ്ഥ ലോബിയുടെയും പ്രസ്താവനകളോട് അനുഭാവം പുലര്‍ത്തുന്ന നിലപാടാണ് ലീഗിന്‍േറത്.
അറബിക് സര്‍വകലാശാലയുമായി ബന്ധപ്പെട്ട് ജില്ലാതലങ്ങളില്‍ വ്യത്യസ്ത സമരപരിപാടികള്‍ക്ക് എസ്.ഐ.ഒ നേതൃത്വം നല്‍കും. സാമൂഹിക പ്രവര്‍ത്തകരെയും മുസ്ലിം സംഘടനാനേതാക്കളെയും സംഘടിപ്പിച്ച് ആഗസ്റ്റ് 29ന് കോഴിക്കോട്ട് തുറന്ന സംവാദം സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശംസീര്‍ ഇബ്രാഹീം, സെക്രട്ടറി ശിയാസ് പെരുമാതുറ, പി.ആര്‍ സെക്രട്ടറി എ.ആദില്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.