കോട്ടയത്ത് ട്രെയിന്‍ അട്ടിമറി ശ്രമം

കോട്ടയം: കോട്ടയത്തിനും ചങ്ങനാശേരിക്കും മധ്യേ പൂവന്തുരുത്ത് മാടമ്പുകാട് ഭാഗത്ത് ട്രെയിന്‍ അട്ടിമറി ശ്രമം. ട്രാക്കിലൂടെ ബൈക്ക് ഓടിച്ച യുവാവ് ട്രെയിന്‍ വരുന്നത് കണ്ട് ബൈക്ക് ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ ബൈക്കിലിടിച്ച് ട്രാക്ക് തകര്‍ന്നു. ബൈക്ക് തകര്‍ത്ത് ട്രെയിന്‍ മുന്നോട്ടുപോയ ഭാഗത്തെ പാളത്തില്‍ സുരക്ഷാ ലോക്കുകള്‍ പൂര്‍ണമായി തകര്‍ന്നു. തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പോയ മലബാര്‍ എക്സ്പ്രസാണ് അപകടത്തില്‍പെട്ടത്. വ്യാഴാഴ്ച രാത്രി 10ഓടെയാണ് സംഭവം.  

പാളത്തിന് നടുവില്‍ ബൈക്ക് കണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ബൈക്കില്‍ ഇടിച്ച ശേഷമാണ് നിര്‍ത്താനായത്. ബൈക്ക് ഓടിച്ച യുവാവിനെ കണ്ടത്തൊനായില്ല.ഒരു കിലോമീറ്ററോളം ഹെഡ്ലൈറ്റിട്ട് പാളത്തിന് നടുവിലൂടെ ബൈക്ക് ഓടിച്ച് യുവാവ് വരുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. അമിതവേഗത്തിലായതിനാല്‍ ഇയാളെ തടഞ്ഞുനിര്‍ത്താനായില്ല. ബൈക്ക് പൂര്‍ണമായും തകര്‍ന്നതിനാല്‍ നമ്പര്‍പ്ളേറ്റും കണ്ടത്തൊനായില്ല.  

സംഭവം അറിഞ്ഞത്തെിയ റെയില്‍വേ ഉദ്യോഗസഥന്‍െറ കാര്‍ തകര്‍ത്തതുമാണ് അട്ടിമറിയാണെന്ന് സംശയിക്കാന്‍ കാരണം. പിന്നീട് തിരുവനന്തപുരത്തേക്ക് പോയ അമൃത എക്സ്പ്രസിനു നേരെയും അട്ടിമറി ശ്രമം നടന്നു. പാളത്തില്‍ ഇരുമ്പുകമ്പിയും ഉപയോഗ ശൂന്യമായ ഇലക്ടോണിക് സാധനങ്ങളും വെച്ചായിരുന്നു അട്ടിമറി ശ്രമം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.