ആലപ്പുഴ: കല്‍ക്കരി കയറ്റിയ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച കാറിന് തീപിടിച്ച് കാര്‍ ഡ്രൈവര്‍ വെന്തുമരിച്ചു. കൂടെയുണ്ടായിരുന്ന യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ദേശീയപാതയില്‍ ചേപ്പാട് ജംഗ്ഷന് സമീപം അപകടമുണ്ടായത്.
കരുനാഗപ്പള്ളി മൈനാഗപ്പള്ളി അജയഭവനത്തില്‍ അജയന്‍െറ മകന്‍ അജിത്ത് (22) ആണ് മരിച്ചത്. മൈനാകപ്പള്ളി വാഴയില്‍ തോമസ് വൈദ്യനാണ് പരിക്കേറ്റത്. പ്രമുഖ അഭിഭാഷകനാണ് ഇദ്ദേഹം.
കല്‍ക്കരിയുമായി വന്ന ലോറി കാറിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ ലോറിയില്‍ നിന്ന് കാറിന്റെ മുകളിലേക്ക് കല്‍ക്കരി വീണു. നേരിയ പുക ഉയര്‍ന്ന കാറില്‍ പെട്ടെന്ന് തീ പടരുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അപകടത്തെ തുടര്‍ന്ന് തെറിച്ചുവീണ തോമസ് വൈദ്യനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ കാറില്‍ ഡ്രൈവര്‍ കുടുങ്ങിക്കിടക്കുന്ന വിവരം തോമസ് വൈദ്യന്‍ പറഞ്ഞശേഷം വൈകിയാണ് എല്ലാവരും അറിഞ്ഞത്. പിന്നീട് അജിത്തിന്റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. പുറത്തെടുക്കുമ്പോള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
കായംകുളം, ഹരിപ്പാട്, മാവേലിക്കര എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി മണിക്കൂറുകളോളം ശ്രമിച്ചാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.