ലീഗ് എന്തുപറഞ്ഞാലും വര്‍ഗീയതയായി ചിത്രീകരിക്കുന്നു -കെ.പി.എ മജീദ്

തിരുവനന്തപുരം: പഞ്ചായത്ത് രൂപീകരണം സംബന്ധിച്ച് കോടതി വിധി എതിരാണെങ്കില്‍ എല്ലാ കാര്യങ്ങളും തുറന്നുപറയുമെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. പഞ്ചായത്ത് രൂപീകരണം ലീഗിന്‍െറ താത്പര്യമാണെന്നാണ് ചില മാധ്യമങ്ങളടക്കം പ്രചരിപ്പിക്കുന്നത്. ലീഗ് എന്തുപറഞ്ഞാലും വര്‍ഗീയതായി ചിത്രീകരിക്കുകയാണെന്നും മജീദ് തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

യു.ഡി.എഫിലെ കക്ഷികള്‍ക്കെതിരെയാണോ തുറന്നുപറയാന്‍ പോകുന്നത് എന്ന ചോദ്യത്തിന് യു.ഡി.എഫില്‍ പ്രശ്‌നങ്ങളില്ലെന്നും ഇക്കാര്യത്തില്‍ മുന്നണി ഒറ്റക്കെട്ടാണെന്നും മജീദ് പ്രതികരിച്ചു.

ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വിഭജനം 88 ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഹൈകോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെയാണ് മജീദിന്‍െറ പ്രതികരണം.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.