ബിജു രമേശിന് തന്നോട് വൈരാഗ്യമെന്ന് മാണിയുടെ മൊഴി

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ ധനമന്ത്രി കെ.എം മാണിയുടെ മൊഴി പുറത്ത്. ബാര്‍ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശിന് തന്നോട് വൈരാഗ്യമാണെന്ന് മാണി മൊഴിയില്‍ വ്യക്തമാക്കുന്നു. പണ്ടുമുതലേയുള്ള വിരോധമാണ് ബിജു രമേശിന് തന്നോടുള്ളത്. ബിജുവിന്‍െറ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചതാണ് തന്നോടുള്ള വിരോധത്തിന് കാരണം. ബാറുകള്‍ പൂട്ടിയതും വിരോധം കൂട്ടി. ബാര്‍ അസോസിയേഷന്‍ നേതാക്കളുമായി ഇതു വരെ കൂടിക്കാഴ്ച നടത്തിയിട്ടില്ല. അവര്‍ ആരാണെന്ന് പോലും തനിക്കറിയില്ളെന്നും മാണി മൊഴി നല്‍കിയിട്ടുണ്ട്.

ബാര്‍ അസോസിയേഷന്‍ നേതാവ് രാജന്‍ ബാബുവുമായി ഒരു ഘട്ടത്തിലും താന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ളെന്നും മാണി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്.




 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.