വി.എസുമായി ഗൗതം അദാനി ചര്‍ച്ച നടത്തി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കരാര്‍ ഒപ്പിടാനിരിക്കെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനുമായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി ചര്‍ച്ച നടത്തി. ഉച്ചക്ക് 12.30ന് ഒൗദ്യോഗിക വസതിയായ കന്‍േറാണ്‍മെന്‍റ് ഹൗസിലെ ത്തിയായിരുന്നു ചര്‍ച്ച. കൂടിക്കാഴ്ചയില്‍ വിവാദ ദല്ലാള്‍ ടി.ജി നന്ദകുമാറും ഗൗതം അദാനിയുടെ മകന്‍ കരണ്‍ അദാനിയും പങ്കെടുത്തു.

പദ്ധതിയെ കുറിച്ചുള്ള ആശങ്കകള്‍ ഗൗതം അദാനിയെ അറിയിച്ചതായി വി.എസ് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പദ്ധതിയോട് വിയോജിപ്പില്ല. പ്രതിപക്ഷത്തിന്‍െറ നിലപാട് വ്യക്തമായി അദാനിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, കരാര്‍ ഒപ്പിടുന്ന ചടങ്ങിനോട് പ്രതിപക്ഷം സഹകരിക്കില്ളെന്നും വി.എസ് വ്യക്തമാക്കി.

വിഴിഞ്ഞം പദ്ധതിയുടെ ടെണ്ടര്‍ നടപടിയില്‍ സുതാര്യതയില്ളെന്ന് ആരോപിച്ച പ്രതിപക്ഷം കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍കാന്‍ തീരുമാനിച്ചിരുന്നു. കൂടാതെ പദ്ധതി കരാറില്‍ ഒന്നാം സ്ഥാനം റിയല്‍ എസ്റ്റേറ്റ് ബിസിനസിനാണെന്നും തുറമുഖത്തിന് രണ്ടാം സ്ഥാനമേയുള്ളൂവെന്നും വി.എസ് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി ^ഉമ്മന്‍ചാണ്ടി കൂട്ടുകച്ചവടത്തിന്‍െറ മറ്റു വ്യവസ്ഥകള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഞായറാഴ്ച അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗൗതം അദാനി വി.എസിനെ സന്ദര്‍ശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.