പെന്‍ഷന്‍ പ്രായം: മുഖ്യമന്ത്രിക്ക് അഞ്ചു ലക്ഷം പോസ്റ്റ് കാര്‍ഡ് അയച്ച് പ്രതിഷേധം ഇന്ന്

കോട്ടയം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെതിരെ അഞ്ചു ലക്ഷത്തോളം പോസ്റ്റ് കാര്‍ഡ് അയച്ച് യുവത്വത്തിന്‍െറ പ്രതിഷേധം. പെന്‍ഷന്‍ പ്രായം 56ല്‍നിന്ന് 58ആക്കാനുള്ള ശമ്പള കമീഷന്‍ ശിപാര്‍ശക്കെതിരെ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ഒൗദ്യോഗികവസതിയിലേക്കാണ് പോസ്റ്റ് കാര്‍ഡ് അയക്കുന്നത്.  നീണ്ടകാലത്തെ ശ്രമവും പ്രതീക്ഷകളും കെടുത്തി സര്‍ക്കാര്‍ ജോലി സ്വപ്നമായി മാത്രം ശേഷിക്കുമെന്ന് ഓര്‍മപ്പെടുത്തിയാണ് ‘പോസ്റ്റ് കാര്‍ഡ് കാമ്പയിന്‍’ നടത്തുന്നത്.

സംസ്ഥാനത്തിന്‍െറ വിവിധഭാഗങ്ങളില്‍നിന്ന് ഒറ്റദിവസംകൊണ്ട് അഞ്ചു ലക്ഷത്തോളം കത്ത് അയക്കും. പ്രതിഷേധത്തിന്‍െറ ഭാഗമായി പോസ്റ്റ് കാര്‍ഡില്‍ സര്‍, ദയവായി പെന്‍ഷന്‍ പ്രായം ഉയര്‍ത്തരുത്’ എന്നെഴുതിയാണ് അയക്കുക. അയക്കുന്നയാളിന്‍െറ പേരും വിലാസവും പൂര്‍ണമായും രേഖപ്പെടുത്തും. നിലവിലുള്ള ലിസ്റ്റില്‍നിന്ന് ജോലിയിലേക്കുള്ള ദൂരം കൂട്ടാനുള്ള അധികാരവര്‍ഗത്തിന്‍െറ അവഗണനക്കെതിരെയുള്ള  പുതിയ സമരമുറയിലൂടെ കേരളത്തിന്‍െറ യുവത്വം കണ്ണികളാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.