തൃശൂര്‍: ജലദൗര്‍ലഭ്യം തടയുന്നതിനായി ആവിഷ്കരിച്ച ജലസമൃദ്ധ കേരളം പദ്ധതി ധനവകുപ്പ് അട്ടിമറിച്ചു. 100 കോടി വകയിരുത്തിയ പദ്ധതിക്ക് ഇതുവരെയും ധനവകുപ്പ് തുകയനുവദിച്ചിട്ടില്ല. സിവില്‍ സപൈ്ളസ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ക്ക് ധനവകുപ്പ് പണമനുവദിക്കുന്നില്ളെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് തന്‍െറ പാര്‍ട്ടിയുടെ വര്‍ക്കിങ് ചെയര്‍മാന്‍ കൂടിയായ പി.ജെ. ജോസഫ് കൈകാര്യം ചെയ്യുന്ന വകുപ്പിന്‍െറ പദ്ധതിക്ക് പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ കെ.എം. മാണി തുകയനുവദിക്കാതെ പദ്ധതി വലക്കുന്നത്.
ജലദൗര്‍ലഭ്യം തടയുന്നതിനായി മഴവെള്ളം ശേഖരിച്ച് വെക്കുന്നതോടൊപ്പം ജലം ഭൂമിയില്‍ തന്നെ പിടിച്ചു നിര്‍ത്തുന്നതിനായി ചെറുകിട ജലസംഭരണ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നതായിരുന്നു പദ്ധതി. സംസ്ഥാനത്ത് ജലലഭ്യത അപകടകരമാം വിധം കുറയുന്നുവെന്ന് സര്‍ക്കാര്‍ അതോറിറ്റി തന്നെ റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങിയത്. കഴിഞ്ഞ രണ്ട് ബജറ്റുകളിലും ജലസമൃദ്ധ കേരളം വലിയ പ്രഖ്യാപനമായി ഇടം നേടി. കിണറുകളിലെ ജലനിരപ്പില്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്നും അപേക്ഷിച്ച് ഈ വര്‍ഷത്തെ കാലവര്‍ഷത്തിലെ കണക്കില്‍ 71.8 ശതമാനം കുറവുണ്ടായതായാണ് കാര്‍ഷിക സര്‍വകലാശാല സെന്‍റര്‍ ഫോര്‍ എക്സലന്‍സ് പഠനത്തില്‍ കണ്ടത്തെിയിട്ടുള്ളത്. നിലവിലെ മഴലഭ്യതയും ജലശേഖരവും ഭൂഗര്‍ഭ ജലവിതാനവും പഠനവിധേയമാക്കി തയാറാക്കിയതായിരുന്നു റിപ്പോര്‍ട്ട്.
നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2021ല്‍ 1268 ലക്ഷം കോടി ലിറ്റര്‍ ജലത്തിന്‍െറ കുറവുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ കടുത്ത വരള്‍ച്ചയിലേക്കാണെന്നുമായിരുന്നു റിപ്പോര്‍ട്ടിലുള്ളത്.
റിപ്പോര്‍ട്ട് ലഭിച്ചപ്പോള്‍ തന്നെ ജലസമൃദ്ധി പദ്ധതി തുടങ്ങാനായി തുകയനുവദിക്കുന്നതിന് ധനവകുപ്പിനെ സമീപിച്ചുവെങ്കിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി മടക്കുകയായിരുന്നു. വകുപ്പുമന്ത്രി പ്രത്യേക താല്‍പര്യമെടുത്തിരുന്നുവെങ്കില്‍ തുകയനുവദിക്കുമായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. മണ്‍സൂണ്‍ കാലത്ത് ഇതുവരെയായി സംസ്ഥാനത്ത് 30 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജൂണ്‍ ഒന്നു മുതല്‍ ഇതുവരെ കേരളത്തില്‍ ലഭിച്ച ശരാശരി മഴ 1098 മില്ലി മീറ്ററാണ്. കിട്ടേണ്ടിയിരുന്നത് 1565.7 മില്ലിമീറ്ററും.
എല്ലാ ജില്ലകളിലും ഇക്കുറി ശരാശരിയില്‍ താഴെയാണ് മഴ ലഭിച്ചത്. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ് -46 ശതമാനം. തിരുവനന്തപുരം -30, കൊല്ലം -33, കോട്ടയം -26, ആലപ്പുഴ -37, പാലക്കാട് -29, വയനാട് -41, എറണാകുളം -32, കാസര്‍കോട് -33, കോഴിക്കോട് -24, മലപ്പുറം -29, തൃശൂര്‍ -26, കണ്ണൂര്‍ -21 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍. കഴിഞ്ഞ വര്‍ഷം ശരാശരിയേക്കാള്‍ 12 ശതമാനം മഴ കൂടുതല്‍ കിട്ടിയിരുന്നു. 2014ല്‍ ജൂണില്‍ 30.7 ശതമാനവും ജൂലൈയില്‍ 2.2 ശതമാനവും മഴ കുറഞ്ഞു. ജലദൗര്‍ലഭ്യം കുടിവെള്ളക്ഷാമത്തിലേക്ക് എത്തിക്കുമെങ്കിലും കാര്‍ഷികമേഖലയില്‍ ഇത് വേഗത്തില്‍ ബാധിക്കുമെന്നും കാര്‍ഷിക സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.