അരൂര്‍: അഞ്ചുപേര്‍ക്ക് അവയവങ്ങള്‍ നല്‍കി യാത്രയായ മേഴ്സിയുടെ കുടുംബത്തിന് ഇന്ന് കണ്ണീരുമാത്രം. മേഴ്സിയുടെ മസ്തിഷ്ക മരണത്തോടെ ഭര്‍ത്താവും മക്കളും എടുത്ത തീരുമാനം നാട്ടുകാര്‍ക്കുപോലും അഭിമാനം പകരുന്നതായിരുന്നു. എന്നാല്‍, ഇന്ന് ഇല്ലായ്മകള്‍ക്ക് നടുവില്‍ മേഴ്സിയുടെ കുടുംബം നീറുന്നത് നാട്ടുകാര്‍ക്ക് വേദനയാകുകയാണ്. അരൂര്‍ പഞ്ചായത്ത് 14ാം വാര്‍ഡ് ചന്തിരൂര്‍ പള്ളിപറമ്പില്‍ മേഴ്സിയെ (45) അജ്ഞാത വാഹനം ഇടിച്ചത് 2014 മേയ് മാസത്തിലാണ്.
കണ്ണുകള്‍ രണ്ടുപേര്‍ക്ക് നല്‍കുന്നതിനായി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കടമില്ലാതെ മൃതദേഹം വീട്ടിലത്തെിയതാണ് ആകെയുണ്ടായ മിച്ചം. ഇടിച്ച വാഹനം ഇനിയും കണ്ടത്തൊന്‍ കഴിഞ്ഞില്ല. പല വീടുകളില്‍ വീട്ടുജോലികള്‍ ചെയ്താണ് രോഗിയായ ഭര്‍ത്താവും പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തെ മേഴ്സി മുന്നോട്ടുകൊണ്ടുപോയിരുന്നത്. എല്ലാം ഒന്നൊന്നായി നല്‍കി മേഴ്സി യാത്രയായപ്പോള്‍ ഉറ്റവര്‍ ഇല്ലായ്മകളില്‍ ദുരിതം തിന്നുകയാണ്. രണ്ടുസെന്‍റ് സ്ഥലത്ത് പണിതീരാത്ത വീട്ടിലാണ് പ്ളസ് വണ്‍ കാരിയായ ലിന്‍സിയും ആന്‍സിയും അഗസ്റ്റിനും കഴിയുന്നത്. ദൈനംദിന കാര്യങ്ങള്‍ക്കുപോലും ഈകുടുംബം നട്ടംതിരിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.