ഗൗരിയമ്മയെ വഞ്ചിച്ചത് രാജന്‍ ബാബുവെന്ന് അഡ്വ. ബി. ഗോപന്‍

ആലപ്പുഴ: ഗൗരിയമ്മയെ വഞ്ചിച്ചത് സി.പി.എം അല്ല, ജെ.എസ്.എസില്‍നിന്ന് പുറത്താക്കപ്പെട്ട രാജന്‍ ബാബുവും കൂട്ടരുമാണെന്ന് സംസ്ഥാന സെക്രട്ടറി അഡ്വ. ബി. ഗോപന്‍. സി.പി.എം നേതൃത്വം നിരവധി തവണ ഗൗരിയമ്മയുമായി ചര്‍ച്ചനടത്തി. ഗൗരിയമ്മയെയും ജെ.എസ്.എസിനെയും അര്‍ഹമായ പ്രാതിനിധ്യം നല്‍കി പാര്‍ട്ടിയിലെടുക്കാന്‍  ശ്രമിക്കുകയും ചെയ്തു. എന്നാല്‍, ഗൗരിയമ്മയുടെ പണവും അവര്‍ സ്വരൂപിച്ചെടുത്ത പണവും ഉപയോഗിച്ച് വാങ്ങിയ സ്വത്തുക്കള്‍ കൈവശപ്പെടുത്താനുള്ള രാജന്‍ ബാബുവിന്‍െറയും കൂട്ടരുടെയും ശ്രമമാണ് തല്‍ക്കാലം ലയന തീരുമാനത്തില്‍നിന്ന് പിന്മാറാന്‍ കാരണമെന്ന് ഗോപന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ജെ.എസ്.എസിന്‍െറ വസ്തുവകകളില്‍ ഒരുതരി മണ്ണുപോലും അവകാശപ്പെടാന്‍ രാജന്‍ ബാബുവിനും കൂട്ടര്‍ക്കും ധാര്‍മികമായോ നിയമപരമായോ അവകാശമില്ല.
നാണവും മാനവും ഉണ്ടെങ്കില്‍ വ്യാജ ജെ.എസ്.എസുമായി നടക്കുന്ന രാജന്‍ ബാബു പണി മതിയാക്കി കാശിക്ക് പോകുന്നതാകും നല്ലതെന്നും ഗോപന്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. പി.ആര്‍. പവിത്രന്‍, ജില്ലാ സെക്രട്ടറി സി.എം. അനില്‍ കുമാര്‍, ജൈ.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കെ. ഗൗരീശന്‍ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.