ഹനീഫ വധക്കേസ് പ്രതിയെ നാട്ടുകാര്‍ പിടിച്ചതില്‍ തെറ്റില്ല -ചെന്നിത്തല

തിരുവനന്തപുരം: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കീഴടങ്ങിയത് പോലീസിന്‍െറ സമ്മര്‍ദം കാരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നാട്ടുകാര്‍ പ്രതിയെ പിടിച്ചതില്‍ തെറ്റില്ല. മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. കുറ്റവാളികളെ രക്ഷപെടാന്‍ അനുവദിക്കില്ല. എല്ലാ പ്രതികളെയും ഒറ്റയടിക്ക് പൊലീസിന് കിട്ടണമെന്നില്ല. കേസില്‍ സര്‍ക്കാര്‍ ഇടപെടില്ളെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.



 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.