ഹനീഫ വധം: പ്രതി അന്‍സാറിനെ ബന്ധുക്കളും പൊലീസും ചേര്‍ന്ന് പിടികൂടി

ചാവക്കാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി. ഹനീഫയെ കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ടയാളെ ബന്ധുക്കളും പൊലീസും ചേര്‍ന്ന് പിടികൂടി. തൊണ്ടംപിരി വീട്ടില്‍ അന്‍സാറിനെയാണ് (21) പുത്തന്‍കടപ്പുറത്ത് മാതാവിന്‍െറ വീട്ടില്‍ ഒളിവില്‍ കഴിയുമ്പോള്‍ പിടികൂടിയത്.

ഇയാള്‍ ഒളിവില്‍ കഴിയുന്നതായി ഹനീഫയുടെ സഹോദരന്‍ ഉമ്മറിന് സൂചന കിട്ടിയതിനെ തുടര്‍ന്ന് പൊലീസിനെ അറിയിച്ചിരുന്നു. വേഷം മാറിയെ ത്തിയ പൊലീസും ഉമ്മര്‍ ഉള്‍പ്പെടെയുള്ള ഹനീഫയുടെ ബന്ധുക്കളും സമീപവാസികളും ചേര്‍ന്നാണ് പിടികൂടിയത്.

കേസിന്‍െറ അന്വേഷണം ഇഴയുന്നുവെന്ന ആരോപണം നേരിട്ട ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബ്ദുല്‍ മുനീറിനെ ആഭ്യന്തര വകുപ്പ് സ്ഥലംമാറ്റിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.