യാത്രക്കാരിയെ വിമാനത്താവളത്തില്‍ തടഞ്ഞ സംഭവം: മനുഷ്യാവകാശ കമീഷന്‍ നോട്ടീസ് നല്‍കി

തിരുവനന്തപുരം: ചെന്നൈ വിമാനത്താവളത്തില്‍ യാത്രക്കാരിയെ അനാവശ്യമായി തടഞ്ഞുവെക്കുകയും ജയിലിലടക്കുകയും ചെയ്ത സംഭവത്തില്‍ വിദേശകാര്യവകുപ്പിനും കേരളം, തമിഴ്നാട് ചീഫ് സെക്രട്ടറിമാര്‍ക്കും ഡി.ജി.പിമാര്‍ക്കും ദേശീയ മനുഷ്യാവകാശ കമീഷന്‍ നോട്ടീസയച്ചു. പിഴവ് കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, ഇരക്ക് സാമ്പത്തിക സഹായം എന്നീ കാര്യങ്ങളിലെ വിശദീകരണമാണ് കമീഷന്‍ തേടിയത്. നാലാഴ്ചക്കകം വിശദീകരണം നല്‍കാനും നിര്‍ദേശമുണ്ട്.
2014 ഒക്ടോബര്‍ 29നാണ് മലയാളിയായ സാറാതോമസിനെ ചെന്നൈ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്. കേരള, തമിഴ്നാട് പൊലീസില്‍നിന്നും എമിഗ്രേഷന്‍ വകുപ്പില്‍നിന്നും ശാരീരികവും മാനസികവുമായ പ്രയാസങ്ങളുണ്ടായി. ഉദ്യോഗസ്ഥരുടെ പേര് പരാമര്‍ശിച്ചാണ് സാറ തോമസ് മനുഷ്യാവകാശ കമീഷന് പരാതി നല്‍കിയത്. നേരത്തേ നല്‍കിയ പരാതി പ്രകാരം മനുഷ്യാവകാശ കമീഷന്‍ നല്‍കിയ നോട്ടീസിനോട് തമിഴ്നാട് ചീഫ് സെകട്ടറി പ്രതികരിച്ചിരുന്നില്ല. നോട്ടീസ് പുറപ്പെടുവിച്ചിരുന്ന സാറാവില്യംസ് ആണെന്ന് തെറ്റിദ്ധരിച്ചാണ് സാറാതോമസിനെ കസ്റ്റഡിയിലെടുത്തതെന്നായിരുന്നു ചെന്നൈ പൊലീസ് കമീഷണറുടെ വിശദീകരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.