തൃശൂരിലെ എ-ഐ ഗ്രൂപ്പ് പോരിന് വെടിനിര്‍ത്തല്‍

തിരുവനന്തപുരം: ചാവക്കാട് തിരുവത്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി ഹനീഫ കൊല്ലപ്പെട്ട സംഭവത്തില്‍ ഗ്രൂപ്പ് വഴക്കവസാനിപ്പിക്കാന്‍ തയാറായി ഐ ഗ്രൂപ്പ്. പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഐ ഗ്രൂപ്പ് പിന്മാറി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരനും മന്ത്രി സി.എന്‍ ബാലകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പിന്‍മാറ്റം.

ഹനീഫയുടെ കൊലപാതകത്തെ തുടര്‍ന്ന് തങ്ങളെ ബലിയാടാക്കുകയാണെന്ന് ആരോപിച്ചാണ് ഐ ഗ്രൂപ്പ് പാര്‍ട്ടി പരിപാടി ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്. പുതിയ തീരുമാനത്തിന്‍െറ പശ്ചാത്തലത്തില്‍ ഈ മാസം 16 നു തുടങ്ങുന്ന കെ.പി.സി.സിയുടെ വികസന ജാഥയുമായി ഐ ഗ്രൂപ്പ് സഹകരിക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.