തിരുവനന്തപുരം: അഴിമതി ആരോപണത്തെ തുടര്‍ന്ന് രണ്ട് ചീഫ് എഞ്ചിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്ത ആഭ്യന്തരവകുപ്പിന്‍െറ നടപടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശരിവെച്ചു. ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് മുഖ്യമന്ത്രി അംഗീകാരം നല്‍കി. ജലസേചന, പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍മാരെയാണ് സസ്പെന്‍ഡ് ചെയ്തത്.
കോഴിക്കോട് കടലുണ്ടി പാലത്തിന്‍െറ അറ്റകുറ്റപ്പണിക്ക് കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നെന്ന കണ്ടത്തെലിനെ തുടര്‍ന്നാണ് ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ മഹാനുദേവന്‍, പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ ടി.കെ.സതീശന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യാന്‍ വിജിലന്‍സ് ശിപാര്‍ശ ചെയ്തത്. വകുപ്പ് മന്ത്രിമാരെ അറിയിക്കാതെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ച ആഭ്യന്തരവകുപ്പ് നടപടിക്കെതിരെ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫും മുഖ്യമന്ത്രിയെ പരാതി അറിയിച്ചിരുന്നു. വിജിലന്‍സ് ഡയറക്ടറുടെ ശിപാര്‍ശയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത നടപടി ശരിയാണെന്ന നിലപാടില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉറച്ചുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.