ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സ്ഥലംമാറ്റി

ചാവക്കാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി. ഹനീഫ കൊല്ലപ്പെട്ട കേസിന്‍െറ അന്വേഷണം ഇഴയുന്നുവെന്ന ആരോപണം നേരിടുന്ന ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബ്ദുല്‍ മുനീറിനെ സ്ഥലംമാറ്റി. അന്വേഷണം ശരിയായ വഴിക്ക് നീങ്ങുന്നില്ളെന്ന് ഹനീഫയുടെ ബന്ധുക്കളും കോണ്‍ഗ്രസ് എ ഗ്രൂപ്പും ആരോപിച്ചിരുന്നു.

ഹനീഫയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ട് കഴിഞ്ഞ് മെഡിക്കല്‍ കോളജില്‍ നിന്ന് കൊണ്ടുപോകും വഴി പൊലിസ് സ്റ്റേഷനു മുന്നില്‍ ഇറക്കിവെച്ച് സ്റ്റേഷന്‍ ഉപരോധിച്ചത് ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ നടന്നിരുന്നു. സി.ഐയെ മാറ്റുമെന്ന് രണ്ട് ദിവസമായി സൂചനയുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.