ആനവേട്ടക്കേസ്: സി.ബി.ഐ അന്വേഷണം വേണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ആനവേട്ടകേസിന് അന്തര്‍സംസ്ഥാന ബന്ധമുള്ള സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉടന്‍ കേന്ദ്രത്തിന് കത്തയക്കും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തു നല്‍കിയിരുന്നു.

സംസ്ഥാനത്തിനകത്ത് വിവിധയിടങ്ങളിലായി അമ്പതിലധികം കാട്ടാനകളെ വേട്ടയാടിയതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ആനക്കൊമ്പുകള്‍ ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളിലേക്കാണ് കൊണ്ടു പോയിരിക്കുന്നത്. കൂടുതല്‍ പ്രതികളുള്ള കേസില്‍ മറ്റു സംസ്ഥാനങ്ങളില്‍ പോയി അന്വേഷണം നടത്തുവാന്‍ വനംവകുപ്പിനും സംസ്ഥാന പൊലീസിനും പരിമിതിയുള്ള സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നിലപാട് സ്വീകരിച്ചത്.

അതേസമയം അതിരപ്പിളളി ഫോറസ്റ്റ് റേഞ്ചിനു സമീപത്തു നിന്നും മൂന്ന് ആനകളുടെ ജഡാവശിഷ്ടങ്ങള്‍ കൂടി അന്വേഷണസംഘം ഇന്ന് കണ്ടെത്തി. ഇതോടെ കേസുമായി ബന്ധപ്പെട്ട് കണ്ടെടുത്ത ആനകളുടെ ജഡാവശിഷ്ടങ്ങളുടെ എണ്ണം 11 ആയി.



 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.