തൃശൂര്‍: ചാവക്കാട് തിരുവത്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി ഹനീഫ വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പാവറട്ടി സ്വദേശി റംഷാദാണ് പിടിയിലായത്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് റംഷാദാണന്ന് പൊലീസ് പറഞ്ഞു.
ഹനീഫയുടെ മരണം രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന എഫ്.ഐ.ആര്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. രാഷ്ട്രീയ വിരോധത്തില്‍ ഗുണ്ടാനേതാവ് ഷമീറാണ്് ഹനീഫയെ കുത്തിയതെന്ന ദൃക്സാക്ഷി മൊഴിയും എഫ്.ഐ.ആറിലുണ്ട്. മൂന്നു പേര്‍ പിടിച്ചുനിര്‍ത്തുകയും ഷമീര്‍ കുത്തുകയുമായിരുന്നു.
കേസിലെ മുഖ്യപ്രതിയായ പുത്തന്‍കടപ്പുറം കണ്ണന്‍കേരന്‍ ഷമീറിനെ(29) നേരത്തെ ചാവക്കാട് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. മറ്റൊരു പ്രതിയായ പുതുവീട്ടില്‍ ഷംസീറിനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 11 പേര്‍ക്കെതിരെയാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.