കോഴിക്കോട്: നാലുവര്‍ഷത്തെ ഒൗദ്യോഗിക ജീവിതം അവസാനിപ്പിച്ച് ഡോ. എം. അബ്ദുസ്സലാം കാലിക്കറ്റ് വി.സിയുടെ ഇരിപ്പിടമൊഴിയുന്നതും ചരിത്രംസൃഷ്ടിച്ച്. സിന്‍ഡിക്കേറ്റംഗങ്ങളുടെയൊ സര്‍വകലാശാലയിലെ ജീവനക്കാരുടെയൊ അധ്യാപകരുടെയൊ ഒന്നും യാത്രയയപ്പ് ചടങ്ങുകള്‍ ഇല്ലാതിരുന്നിട്ടും നാട്ടുകാരും വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികളുമാണ് ചടങ്ങുകള്‍ ഒരുക്കിയത്. സര്‍വകലാശാല ചരിത്രത്തില്‍ ആദ്യമായാണ് ഒരു വി.സിയെയും ആനയിച്ച് നാട്ടുകാര്‍ യാത്രയയപ്പ് നടത്തുന്നത്.വിവാദങ്ങള്‍ സൃഷ്ടിച്ച മുന്‍ വി.സിമാരായ ഡോ. കെ.കെ.എന്‍. കുറുപ്പ്, ഡോ. ടി.കെ. രവീന്ദ്രന്‍ എന്നിവരുടെ യാത്രയയപ്പുകള്‍ ഒരുവിഭാഗം ജീവനക്കാരാണ് ആഘോഷിച്ചിരുന്നത്.
കോണ്‍ഗ്രസ്, ലീഗ്, സി.പി.എം അനുകൂല യൂനിയനുകള്‍ ഒറ്റക്കെട്ടായി ഇദ്ദേഹത്തെ എതിര്‍ത്തു. അതിനാല്‍, ഈ സംഘടനകള്‍ എല്ലാം ഒറ്റക്കെട്ടായി വി.സിയുടെ പടിയിറക്കം അതിരറ്റ് ആഘോഷിച്ചു. ജീവനക്കാരെ നേരിട്ട രീതിയാണ് ഡോ. സലാമിന് നേരെയുള്ള എതിര്‍പ്പിന് കാരണമായത്. അധികമായുള്ള 22 സെക്ഷന്‍ ഓഫിസര്‍ തസ്തിക വി.സി റദ്ദാക്കി. നൂറോളം പേര്‍ക്കാണ് ഇതിലൂടെ സ്ഥാനക്കയറ്റം നഷ്ടമായത്. തേഞ്ഞിപ്പലം പൊലീസില്‍ കേസുള്ള ഒരാള്‍ക്കും സ്ഥാനക്കയറ്റമേ നല്‍കിയില്ല. നഗസഭാ നിരക്കില്‍ ലഭിച്ച വീട്ടുവാടക അലവന്‍സ് ഗ്രാമപഞ്ചായത്ത് നിരക്കിലാക്കി ഉത്തരവിട്ടതും ഇദ്ദേഹത്തിന്‍െറ കാലത്താണ്.
അസിസ്റ്റന്‍റ്, പ്യൂണ്‍-വാച്ച്മാന്‍ നിയമന ഇന്‍റര്‍വ്യൂവില്‍ ക്രമക്കേട് നടന്നുവെന്ന വെളിപ്പെടുത്തലാണ് സിന്‍ഡിക്കേറ്റംഗങ്ങളെ വി.സിയില്‍നിന്ന് അകറ്റിയത്. കോഴിക്കോട്ടെ സ്റ്റാര്‍ ഹോട്ടലില്‍ യാത്രയയപ്പ് ചടങ്ങുവരെ സിന്‍ഡിക്കേറ്റംഗങ്ങള്‍ നിശ്ചയിച്ചിരുന്നു. ആരോപണം വന്നതോടെ ഈ ചടങ്ങ് ഒഴിവാക്കി. അതേസമയം, കോഴ ആരോപണമുള്ള മുന്‍ പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നേതൃത്വത്തിലാണ് നാട്ടുകാരുടേതെന്ന പേരില്‍ യാത്രയയപ്പ് നടത്തിയതെന്ന് സിന്‍ഡിക്കേറ്റംഗം പി.എം. സലാഹുദ്ദീന്‍ ആരോപിച്ചു. സ്ഥാനമൊഴിഞ്ഞ വി.സിക്ക് ബുധനാഴ്ച വൈകീട്ട് അഞ്ചിന് കോഴിക്കോട് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സില്‍ പൗരസ്വീകരണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.