ഡോ. ഖാദര്‍ മങ്ങാട് ചുമതലയേറ്റു

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഖാദര്‍ മങ്ങാട് ചുമതലയേറ്റു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായ ഇദ്ദേഹത്തിന് കാലിക്കറ്റിന്‍െറ അധിക ചുമതലകൂടി നല്‍കുകയായിരുന്നു. സ്ഥാനമൊഴിയുന്ന വി.സി ഡോ. എം. അബ്ദുസ്സലാം ചുമതല കൈമാറി. പ്രോ-വൈസ് ചാന്‍സലര്‍ കെ. രവീന്ദ്രനാഥ്, രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുല്‍ മജീദ്, കണ്‍ട്രോളര്‍ ഡോ. വി.വി. ജോര്‍ജുകുട്ടി, ഫിനാന്‍സ് ഓഫിസര്‍ കെ.പി. രാജേഷ്, സിന്‍ഡിക്കേറ്റംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വി.സിയുടെ ഓഫിസ് സ്ഥിതിചെയ്യുന്ന ഭരണകാര്യാലയത്തിനു മുന്നില്‍ ജീവനക്കാരുടെ വിവിധ പരിപാടികള്‍ നടക്കുന്നതിനാല്‍ വി.സിയുടെ വസതിയിലായിരുന്നു സ്ഥാന കൈമാറ്റച്ചടങ്ങ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.