കാശി സ്വത്തുമായി കടന്ന സ്വാമി രാഘവേന്ദ്രയെ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം

കൊച്ചി: വിഗ്രഹങ്ങളും അമൂല്യ ആഭരണങ്ങളുമായി കടന്നു കളഞ്ഞ സ്വാമി രാഘവേന്ദ്ര തീര്‍ഥയെ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം. കാശി മഠാധിപതി സുധീന്ദ്ര തീര്‍ഥസ്വാമി സമര്‍പ്പിച്ച ഹരജിയിലാണ് ഹൈകോടതി ജഡ്ജി വി. ചിദംബരേഷിന്‍െറ ഉത്തരവ്. കാശി മഠത്തിലെ സ്വത്തുക്കളുമായി അഞ്ചു വര്‍ഷം മുമ്പ് രാഘവേന്ദ്ര തീര്‍ഥ അപ്രത്യക്ഷനായ സാഹചര്യത്തിലാണ് സുധീന്ദ്ര തീര്‍ഥസ്വാമി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്.

സ്വാമി രാഘവേന്ദ്രയുടെ കൈവശമുള്ള വിഗ്രഹങ്ങളും അമൂല്യ ആഭരണങ്ങളും വീണ്ടെടുത്ത് നല്‍കണമെന്നാണ് ഹരജിയില്‍ പറയുന്നത്. കേരളത്തിനു പുറമെ ആന്ധ്രപ്രദേശിലും കര്‍ണാടകയിലും രാഘവേന്ദ്ര തീര്‍ഥ താമസിച്ചു വരികയാണെന്നാണ് പൊലീസ് നിഗമനം.

മറ്റു സംസ്ഥാനങ്ങളിലെ പൊലീസില്‍ നിന്ന് കാര്യമായ സഹായം ലഭിക്കാത്ത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും സി.ബി.ഐ അന്വേഷണമാണ് ഉചിതമെന്നും സര്‍ക്കാറിനു വേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. ആസഫലി കോടതിയെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.