തിരുവനന്തപുരം: സംസ്ഥാന പൊലീസ് നവീകരണത്തിന്‍െറ ഭാഗമായി നടപ്പാക്കിയ ഇലക്ട്രോണിക് ബീറ്റ് പദ്ധതിയിലെ (ഇ^ബീറ്റ്) സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച അന്വേഷണം ഒതുക്കിത്തീര്‍ക്കാന്‍ ചരടുവലി ശക്തം. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തുടര്‍നടപടികള്‍ മരവിപ്പിച്ചിരിക്കുകയാണ്. കേസ് ആദ്യം അന്വേഷിച്ച എസ്.പി രാഹുല്‍ ആര്‍. നായര്‍ 1.87 കോടി രൂപയുടെ കരാറിന് പിന്നില്‍ സാമ്പത്തിക ഇടപാട് നടന്നതായി സംശയിക്കുന്നെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നിട്ടും വിജിലന്‍സിന് കൈമാറാതെ ക്രൈംബ്രാഞ്ചിന് വിട്ടത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അന്വേഷണചുമതല എസ്.പി അക്ബറിന് കൈമാറിയെന്നാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ആനന്തകൃഷ്ണന്‍ ആഗസ്റ്റ് ആറിന് പറഞ്ഞത്. എന്നാല്‍, കരാറുകാര്‍ക്കെതിരെ കൈക്കൊള്ളേണ്ട നിയമനടപടിയെക്കുറിച്ച് അന്വേഷിക്കാന്‍ മാത്രമാണ് എ.ഡി.ജി.പി ചുമതലപ്പെടുത്തിയതെന്ന് അക്ബര്‍ പറയുന്നു. അതേസമയം, പൊലീസ് ആസ്ഥാനത്തെ മുന്‍ ഉദ്യോഗസ്ഥരും ഭരണകക്ഷിയില്‍ സ്വാധീനമുള്ള ഉന്നത ഉദ്യോഗസ്ഥനും ഉള്‍പ്പെട്ട കേസായതിനാല്‍ അന്വേഷണം വേണ്ടെന്ന് ക്രൈംബ്രാഞ്ചിന് രഹസ്യനിര്‍ദേശം നല്‍കിയതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.