ആ അമ്മമാര്‍ക്കുള്ള ഭക്ഷണം ഞങ്ങളെത്തിക്കും...

തിരുവനന്തപുരം: ‘ആ അമ്മമാര്‍ക്കുള്ള ഭക്ഷണം ഞങ്ങള്‍ വീട്ടില്‍ നിന്നത്തെിക്കും. ഇത് ജനമൈത്രിയൊന്നുമല്ല. സാധുക്കള്‍ക്ക് ഒരുനേരത്തെ വിശപ്പടക്കാന്‍ ഒരുകൈ സഹായം. അത്രമാത്രം ...’ ഇത് പറയുമ്പോള്‍ കന്‍േറാണ്‍മെന്‍റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍െറ മുഖത്ത് അഭിമാനത്തിളക്കം. ചെങ്കല്‍ച്ചൂള കോളനിയിലെ അശരണര്‍ക്ക് കൈത്താങ്ങായാണ് കന്‍േറാണ്‍മെന്‍റ് പൊലീസിന്‍െറ ആഭിമുഖ്യത്തില്‍ സൗജന്യ ഭക്ഷണവിതരണം നടത്തുന്നത്.

മക്കളും സ്വന്തക്കാരുമുണ്ടായിട്ടും ഒരുനേരത്തെ അന്നത്തിന് നിവൃത്തിയില്ലാത്ത 40ഓളം സാധുക്കളാണ് ഗുണഭോക്താക്കള്‍. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരും ഇക്കൂട്ടത്തിലുണ്ട്. കോളനിയിലെ ലഹരിവിരുദ്ധ ക്ളബുമായി സഹകരിച്ച് പൊലീസ് സൗജന്യ ഭക്ഷണവിതരണം ആരംഭിച്ചിട്ട് ദിവസങ്ങളായി. പക്ഷേ, ഞായറാഴ്ചകളില്‍ ഭക്ഷണം എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഞായറാഴ്ച പകല്‍ ഡ്യൂട്ടിക്കത്തെുന്ന പൊലീസുകാര്‍ വീട്ടില്‍നിന്ന് ഭക്ഷണം കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. അടുത്ത ഞായറാഴ്ച മുതല്‍ വിതരണം ആരംഭിക്കും. ‘സുമനസ്സുകളുടെ സഹായത്തോടെയാണ് പ്രവൃത്തിദിവസങ്ങളിലെ ഭക്ഷണത്തിനുള്ള വക കണ്ടത്തെുന്നത്. സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ളവര്‍ ഞങ്ങളെ സമീപിക്കാറുണ്ട്. അവരെ കോളനിയിലെ ലഹരിമുക്ത ക്ളബിലേക്ക് പറഞ്ഞുവിടും. ഒരു മാസത്തേക്കുള്ള ചെലവ് ക്ളബിലോ പലചരക്കുകടയിലോ ഏല്‍പിച്ചാല്‍ ഉച്ചഭക്ഷണത്തിനുള്ള ഒരുക്കങ്ങള്‍ അവര്‍ ചെയ്യും’ - കന്‍േറാണ്‍മെന്‍റ് അസിസ്റ്റന്‍റ് കമീഷണര്‍ വി. സുരേഷ് കുമാര്‍ പറയുന്നു.

കോളനിയില്‍ ലഹരിവിരുദ്ധ ക്ളബ് രൂപവത്കരിച്ചതും കന്‍േറാണ്‍മെന്‍റ് പൊലീസാണ്. ക്ളബിന്‍െറ പ്രവര്‍ത്തനഫലമായി കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറഞ്ഞെന്ന് പൊലീസ് പറയുന്നു. മദ്യലഹരിയില്‍ പെട്ടെന്നുണ്ടാകുന്ന വികാരവിക്ഷോഭങ്ങളാണ് അക്രമത്തില്‍ കലാശിക്കുന്നത്. ഇത് തടയാന്‍ യുവാക്കള്‍ക്ക് ശക്തമായ ബോധവത്കരണമാണ് നടത്തുന്നത്.

കോളനിയിലെ അംഗപരിമിതര്‍ക്ക് വീല്‍ചെയര്‍ നല്‍കാനും വനിതകള്‍ക്ക് പൊലീസ് ടെസ്റ്റിനുള്ള പി.എസ്.സി കോച്ചിങ് നല്‍കാനും കന്‍േറാണ്‍മെന്‍റ് എസ്.ഐ ആര്‍. ശിവകുമാറിന്‍െറ നേതൃത്വത്തില്‍ ബൃഹത് പദ്ധതി തയാറാക്കിവരുകയാണ്. ആദ്യഘട്ടത്തില്‍, ടെസ്റ്റിന് അപേക്ഷിച്ചവര്‍ക്ക് പി.എസ്.സി ഗൈഡുകള്‍ വിതരണം ചെയ്യും.

കന്‍േറാണ്‍മെന്‍റ് പൊലീസിന്‍െറ പദ്ധതികളൊന്നും ‘ജനമൈത്രി’യുടെ ഭാഗമായുള്ളതല്ല എന്നതാണ് ശ്രദ്ധേയം. കാക്കിക്കാരുടെ ജനസേവന പ്രവര്‍ത്തനങ്ങള്‍ക്ക് കോളനിയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.