കോഴിക്കോട്: ജീവനക്കാരുടെ പ്രതീകാത്മക വിചാരണയും ആഹ്ളാദപ്രകടനവും നാട്ടുകാരും വിദ്യാര്‍ഥികളും ഒരുക്കിയ യാത്രയയപ്പും തീര്‍ത്ത അന്തരീക്ഷത്തില്‍ കാലിക്കറ്റ് സര്‍വകലാശാല വി.സി ഡോ. എം. അബ്ദുസ്സലാമിന് അവിസ്മരണീയ പടിയിറക്കം.സര്‍വകലാശാല പരിധിയിലെ അഞ്ചു ജില്ലകളില്‍നിന്നുള്ള 500ഓളം വരുന്ന വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികളാണ് വി.സിക്ക് ആശംസകളുമായത്തെിയത്.
വി.സിയനുകൂല പ്ളക്കാര്‍ഡുകളും ഫോട്ടോയുമേന്തി ഇവര്‍ പ്രകടനവും നടത്തി. തുടര്‍ന്ന് നടന്ന ചടങ്ങില്‍ പ്രോ-വി.സി കെ. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ ഡോ. വി.എം. കണ്ണന്‍, എ. പ്രഭാകരന്‍, രാജന്‍ തോമസ്, രാജേഷ് മേനോന്‍, മൊയ്തീന്‍ കരുവാരക്കുണ്ട്, സി.എച്ച്. അജിത് കുമാര്‍, ജോജോ തരകന്‍, സി.ജെ. ഡേവിഡ് എന്നിവര്‍ സംസാരിച്ചു. വി.സിക്കുള്ള ഉപഹാരവും ഇവര്‍ സമ്മാനിച്ചു.
ജീവനക്കാരുടെ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിലാണ് വി.സിയെ പ്രതീകാത്മകമായി വിചാരണ നടത്തിയത്. കൈകാലുകള്‍ക്ക് വിലങ്ങിട്ട് കാമ്പസിലൂടെ നടത്തിയ ‘വി.സിയെ’ വിചാരണ നടത്തി ആട്ടിയോടിക്കുന്ന ചടങ്ങുകളാണ് ജീവനക്കാര്‍ സംഘടിപ്പിച്ചത്. നാലുവര്‍ഷത്തിനിടെ വി.സി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസുകള്‍ കൊണ്ട് ‘വി.സി’ക്ക് തുലാഭാരവും നടത്തി. ബാന്‍ഡ് വാദ്യത്തിന്‍െറയും കരിമരുന്ന് പ്രയോഗത്തിന്‍െറയും അകമ്പടിയും ജീവനക്കാര്‍ ഒരുക്കി. എസ്. സദാനന്ദന്‍, പി. അബ്ദുറഹ്മാന്‍, പി. ഒമര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വൈകീട്ട് അഞ്ചുമണിയോടെയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ തുറന്ന വാഹനത്തില്‍ വി.സിയെ ആനയിച്ച് റോഡ് ഷോ നടത്തിയത്. അമ്പതോളം വാഹനങ്ങളുടെ അകമ്പടിയോടെ കാമ്പസ് ചുറ്റി തേഞ്ഞിപ്പലം, കോഹിനൂര്‍ അങ്ങാടി ചുറ്റിയാണ് സമാപിച്ചത്. വി.സിയുടെ വസതിയില്‍നിന്ന് തുടങ്ങിയ ചടങ്ങിന് ബാബു കോഹിനൂര്‍, പി.സി. അഷ്റഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വി.സിക്ക് ആശംസകളുമായി സിന്‍ഡിക്കേറ്റംഗങ്ങളും വസതിയിലത്തെി. കൊല്ലം സ്വദേശിയായ ഇദ്ദേഹം കോഴിക്കോട്ടാണ് ഇനി താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.