തിരുവനന്തപുരം: ഭരണഘടന അനുശാസിക്കും വിധം അധികാരം ഏറ്റെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ ഭരണസമിതികളെ അനുവദിച്ചില്ളെങ്കില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക് എതിരെ സി.പി.എമ്മിന്‍െറ ആഭിമുഖ്യത്തില്‍ മഞ്ചേശ്വരം മുതല്‍ രാജ്ഭവന്‍ വരെ നടത്തിയ ജനകീയ പ്രതിരോധ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബറില്‍തന്നെ തെരഞ്ഞെടുപ്പ് നടക്കുകയും പുതിയ ഭരണസമിതികള്‍ അധികാരമേറ്റെടുക്കയും വേണം. കൃത്രിമ മാര്‍ഗത്തിലൂടെ ജനവിധി അട്ടിമറിക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ ശ്രമത്തെ ഹൈകോടതി തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഒക്ടോബര്‍ ഒന്നിന് ഭരണ സമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍മാരെ ഏല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നാല് കോണ്‍ഗ്രസുകാരാണ് സ്വന്തം പാര്‍ട്ടിക്കാരാല്‍ വധിക്കപ്പെട്ടത്. ഐ ഗ്രൂപ്പുകാര്‍ എ ഗ്രൂപ്പുകാരെ വധശിക്ഷക്ക് വിധിക്കുകയാണ്. ഗ്രൂപ്പുകള്‍ തമ്മിലടിക്കുമ്പോള്‍ ഭരണം സ്തംഭനത്തിലാണ്. താമസിയാതെതന്നെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ ജനം അറബിക്കടലില്‍ വലിച്ചെറിയുമെന്നും അദ്ദേഹം പറഞ്ഞു.
ഐ.എന്‍.ടി.യു.സി നേതാവിനു പോലും നിരാഹാരം കിടക്കേണ്ട അവസ്ഥയിലേക്ക് കേരളം എത്തിയിരിക്കുന്നുവെന്ന് സി.പി.എം പി.ബി അംഗം പിണറായി വിജയന്‍ പറഞ്ഞു. ഇടതുപക്ഷം പല കാര്യങ്ങള്‍ക്കും തുടക്കം കുറിച്ചു. പക്ഷേ, ആ സര്‍ക്കാറിന് ഭരണത്തുടര്‍ച്ച ഉണ്ടായില്ല. പിന്നെ അധികാരത്തില്‍ വന്നവര്‍ അതിനെ തകര്‍ക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നീട്ടിവെച്ചാല്‍ പ്രക്ഷോഭം ^പിണറായി
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിവെച്ചാല്‍ ശക്തമായ പ്രക്ഷോഭത്തെ സര്‍ക്കാര്‍ നേരിടേണ്ടിവരുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വാര്‍ഡ് വിഭജനത്തില്‍ ഹൈകോടതി വ്യക്തമായ നിലപാട് എടുത്തുകഴിഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ച പ്രകാരം തെരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.