ചെന്നൈ: ദിവസംനീണ്ട അശ്രാന്തപരിശ്രമത്തിനവസാനം. കേരളത്തില്‍നിന്നത്തെിച്ച പ്രണവിന്‍െറ ഹൃദയവും ശ്വാസകോശവും ചെന്നൈയില്‍ ചികിത്സയിലുള്ള മഹാരാഷ്ട്ര സ്വദേശിയായ 24കാരനില്‍ സ്പന്ദിച്ചുതുടങ്ങി. നിയമപരമായ തടസമുള്ളതിനാല്‍ യുവാവിന്‍െറ പേര് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് നേതൃത്വം നല്‍കിയ ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ അവയവ കൈമാറ്റ നടപടിക്രമങ്ങളും നിശ്ചിതസമയത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച ശസ്ത്രക്രിയയും ഇരുസംസ്ഥാനങ്ങളുടെയും ഒരുമയിലൂടെ വിജയിക്കുകയായിരുന്നു. അവയവദാതാവും സ്വീകര്‍ത്താവും തമ്മില്‍ ശാരീരികമായ സാമ്യതകള്‍ ഉണ്ടായിരുന്നതിനാല്‍ അവയവങ്ങള്‍ സാധാരണയിലും വേഗത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങി.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.10ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെിച്ച പ്രണവിന്‍െറ ഹൃദയവും ശ്വാസകോശവും 10 മിനിറ്റുകൊണ്ടാണ് അഡയാറിലെ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലത്തെിച്ചത്. 2.25ന് തുടങ്ങിയ ഇരു ശസ്ത്രക്രിയകളും 6.30ഓടെയാണ് പൂര്‍ത്തീകരിച്ചത്. അവയവങ്ങളുമായി നെടുമ്പാശ്ശേരിയില്‍നിന്ന് ചെന്നൈക്ക് തിരിച്ച പ്രത്യേക വിമാനത്തിന്‍െറ സാങ്കേതിക പരിമിതിമൂലം ഒന്നരമണിക്കൂര്‍ കൂടുതല്‍ സമയമെടുത്തത് ആശുപത്രിയില്‍ ആകാംക്ഷ സൃഷ്ടിച്ചു. നെടുമ്പാശ്ശേരിയില്‍നിന്ന് ചെന്നൈക്ക് ഒന്നര മണിക്കൂറാണ് ആകാശയാത്രയെങ്കിലും ചാര്‍ട്ട് ചെയ്ത പ്രത്യേക വിമാനത്തിന് ഏക പ്രൊപലര്‍ ആയതിനാല്‍ മൂന്നുമണിക്കൂര്‍ സമയം വേണ്ടിവന്നു.
ലേക്ഷോറില്‍ ശസ്ത്രക്രിയ തുടങ്ങിയ സമയംതന്നെ ചെന്നൈ ആശുപത്രിയിലും എല്ലാ തയാറെടുപ്പുകളും കഴിഞ്ഞിരുന്നു. ദാതാവില്‍ ഹൃദയം മാറ്റിയാല്‍ നാലു മണിക്കൂറിനകം സ്വീകര്‍ത്താവില്‍ വെച്ചുപിടിപ്പിക്കണം. ചെന്നൈ വിമാനത്താവളത്തില്‍ ആഭ്യന്തര ടെര്‍മിനലില്‍ മിനിറ്റുകള്‍കൊണ്ട് നടപടിക്രമങ്ങള്‍ പുര്‍ത്തീകരിച്ചു പുറത്തത്തെിച്ച അവയവങ്ങള്‍ പ്രത്യേക ആംബുലന്‍സില്‍ 10 മിനിറ്റുകൊണ്ട് ഓപറേഷന്‍ തിയറ്ററില്‍ എത്തിച്ചു. 15 കിലോമീറ്റര്‍ ദൂരമുള്ള റൂട്ടില്‍ 50 മിനിറ്റാണ് താണ്ടാനാവുന്ന സമയം. സിറ്റി പൊലീസിന്‍െറ നേതൃത്വത്തില്‍ ആംബുലന്‍സിന് കടന്നുപോകാന്‍ പ്രത്യേക വാഹനപാത തീര്‍ത്തു. വിമാനത്താവളത്തില്‍നിന്ന് ആംബുലന്‍സ് ഇറങ്ങിയ ഉടന്‍ റോഡില്‍നിന്ന് വാഹനങ്ങള്‍ ഒഴിപ്പിച്ചിരുന്നു.
പ്രണവിന്‍െറ അവയവങ്ങള്‍ സ്വീകരിച്ച യുവാവിന് കുട്ടിക്കാലം മുതല്‍ ഹൃദയഭിത്തിയില്‍ ദ്വാരം രൂപപ്പെട്ടിരുന്നു. ഫലപ്രദമായ ചികിത്സ ലഭിക്കാത്തതുമൂലം ദ്വാരത്തിന്‍െറ വ്യാപ്തി കൂടി. ഇതിനിടെ ശ്വാസകോശവും തകരാറിലായി. രോഗം മൂര്‍ച്ഛിച്ച് ആറുമാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇരുവരും യുവാക്കളായതിനാല്‍ ശാരീരിക സാമ്യതകള്‍ ശസ്ത്രക്രിയ വിജയിക്കാന്‍ സുപ്രധാന ഘടകമായി.
ഇരുവരുടെയും ബ്ളഡ് ഗ്രൂപ്പും സമാനമായിരുന്നു. ഹൃദയത്തിന്‍േറയും ശ്വാസകോശത്തിന്‍േറയും വ്യാസവും ഭാരവും സമാനതയുള്ളതായിരുന്നു. മറ്റ് മൂന്നു രോഗികള്‍കൂടി അവയവം ആവശ്യപ്പെട്ട് ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടെങ്കിലും സാമ്യതമൂലം ഇരു അവയവവും മഹാരാഷ്ട്ര സ്വദേശിയിലേക്കത്തെുകയായിരുന്നു.
സ്വീകര്‍ത്താവ് മൂന്നാഴ്ചകൊണ്ട് സമ്പൂര്‍ണ ആരോഗ്യവാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കേരളത്തില്‍നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കുള്ള അവയവമാറ്റ ശസ്ത്രക്രിയ ആദ്യ സംഭവമാണെങ്കിലും ചെന്നൈയില്‍ 150ാമത്തെ ശസ്ത്രക്രിയയാണ്. ഫോര്‍ട്ടിസില്‍ 51ാമത്തെയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.