പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടല്‍: ഹൈകോടതി ചീഫ് ജസ്റ്റിസിന് 10,000 വിദ്യാര്‍ഥികളുടെ കത്ത്


കോട്ടയം: പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്ന സര്‍ക്കാര്‍ നയം പിന്‍വലിക്കുന്നതിന് ഇടപെടലുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതി ചീഫ് ജസ്റ്റിസിന് 10,000 വിദ്യാര്‍ഥികള്‍ കത്തയച്ചു. ജനമുന്നേറ്റം എന്ന സംഘടന നേതൃത്വത്തില്‍ സംസ്ഥാനത്തെ 10 ജില്ലകളില്‍നിന്ന് 1000 കത്ത് വീതമാണ് അയച്ചത്. 5000ലധികം പൊതുവിദ്യാലയങ്ങളാണ് ലാഭകരമല്ളെന്ന് പറഞ്ഞ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്.  പൊതുവിദ്യാലയങ്ങള്‍ നിലനിര്‍ത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.