തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതിക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെസി.പി.എം സംഘടിപ്പിച്ച ജനകീയപ്രതിരോധം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. വൈകിട്ട് നാല് മുതല്‍ അഞ്ച് വരെയായിരുന്നു ധര്‍ണ. 4.50ന് എല്ലാവരും എഴുന്നേറ്റുനിന്ന് കൈകോര്‍ത്ത് പ്രതിജ്ഞയെടുത്തതോടെ ജനകീയ പ്രതിരോധത്തിന് സമാപനമായി.
ദേശീയ പാതയില്‍ മഞ്ചേശ്വരം താലൂക്ക് ഓഫിസ് മുതല്‍ തിരുവനന്തപുരത്ത് രാജ്ഭവന്‍ വരെ 1000 കിലോമീറ്ററിലാണ് ധര്‍ണ സംഘടിപ്പിച്ചത്. മഞ്ചേശ്വരത്ത് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള ആദ്യ കണ്ണിയായി. തിരുവനന്തപുരത്ത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവസാന കണ്ണിയായി. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ രാജ്ഭവന് മുന്നില്‍ ജനകീയപ്രതിരോധത്തില്‍ അണിചേര്‍ന്നു.
ദേശീയപാതക്കു പുറമെ എം. സി റോഡില്‍ റോഡില്‍ അങ്കമാലി മുതല്‍ കേശവദാസപുരം വരെ 241 കിലോമീറ്ററും, ഇടുക്കിയില്‍ 70 കിലോമീറ്ററും, പാലക്കാട് ടൗണ്‍മുതല്‍ ഷൊര്‍ണ്ണൂര്‍ കൊളപ്പുള്ളിവരെ 72 കിലോമീറ്ററും, വയനാട് 40 കിലോമീറ്ററുമാണ് ജനകീയ പ്രതിരോധം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.