കൊച്ചി: അവയവദാനത്തില്‍ കേരളം പുതിയ ചരിത്രം സൃഷ്ടിച്ചപ്പോള്‍ കര്‍മനിരതകൊണ്ട് കേരള പൊലീസും ശ്രദ്ധനേടി. അവയവങ്ങളുമായി പാഞ്ഞ ആംബുലന്‍സിന് തടസ്സങ്ങളില്ലാതെ വഴിയൊരുക്കിയാണ് പൊലീസ് സേന ചരിത്രദൗത്യത്തില്‍ പങ്കാളിയായത്. ലേക് ഷോര്‍ ആശുപത്രിയില്‍നിന്ന് നെടുമ്പാശ്ശേരി വരെ 35 കിലോമീറ്റര്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്തവിധമാണ് പൊലീസ് ഗതാഗതം ക്രമീകരിച്ചത്. രാവിലെ എട്ടരയോടെ ലേക് ഷോറില്‍ ആരംഭിച്ച ശസ്ത്രക്രിയ പൂര്‍ത്തിയായത് 12 മണിയോടെ. അവിടെനിന്ന് ശീതീകരിച്ച പെട്ടിയില്‍ അവയവങ്ങള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കേണ്ടത് റോഡുമാര്‍ഗവും. നെട്ടൂരിലെ ലേക് ഷോര്‍ ആശുപത്രിയില്‍നിന്ന് നെടുമ്പാശ്ശേരിയിലേക്ക്. മെട്രോ നിര്‍മാണത്തത്തെുടര്‍ന്ന് പാതി തടസ്സപ്പെട്ട റോഡിലൂടെ വാഹനം ലക്ഷ്യസ്ഥാനത്തത്തെിയത് 28 മിനിറ്റുകൊണ്ട്. അതിന് തുണയായത് പൊലീസ് ഒരുക്കിയ ഗതാഗത ക്രമീകരണങ്ങള്‍. സിറ്റി, റൂറല്‍, ട്രാഫിക്, ഹൈവേ പൊലീസ് എന്നിവരായിരുന്നു ഗതാഗത ക്രമീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.