ക്ഷേമ പെന്‍ഷന്‍: 538 കോടി അനുവദിച്ചു


തിരുവനന്തപുരം: ഫെബ്രുവരി, മാര്‍ച്ച്, മേയ് മാസങ്ങളിലെ സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ ഡി.ബി.ടി സംവിധാനം വഴി വിതരണം ചെയ്യാനും ഫണ്ട് മുന്‍കൂര്‍ പിന്‍വലിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
ഇതിന് ട്രഷറി നിയന്ത്രണം ഉണ്ടാകില്ല. വാര്‍ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, 50 വയസ്സ് കഴിഞ്ഞ അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍, വികലാംഗപെന്‍ഷന്‍ എന്നിവക്കുള്ള 538 കോടി രൂപയാണ് അനുവദിച്ചത്. 650 കോടിയുടെ ക്ഷേമ പെന്‍ഷനുകള്‍  ഈമാസം 21നുമുമ്പ് വിതരണം ചെയ്യാന്‍ മന്ത്രിസഭ നേരത്തേ തീരുമാനിച്ചിരുന്നു.

പട്ടികവര്‍ഗക്കാര്‍ക്ക് ഓണക്കിറ്റിന് തുക അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യാനുള്ള സുഭിക്ഷം പദ്ധതിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 10.41 കോടി അനുവദിച്ചു. 151606 കുടുംബങ്ങള്‍ക്ക് 687 രൂപ വിലയുള്ള കിറ്റുകളാണ് വിതരണം ചെയ്യുന്നത്. സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍ വഴിയാണ് വിതരണം. കോര്‍പറേഷനും ബന്ധപ്പെട്ട ട്രൈബല്‍ പ്രോജക്ട് / ഡെവലപ്മെന്‍റ് ഓഫിസര്‍മാര്‍ക്കുമാണ് സാധനങ്ങളുടെ ഗുണമേന്മയും അളവും തൂക്കവും ഉറപ്പുവരുത്തേണ്ട ചുമതല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.