സന്തോഷിനെ പെരുങ്കള്ളനാക്കിയത് അമ്മയുടെ ശിക്ഷണം

കോട്ടയം: ട്രെയിന്‍ യാത്രക്കിടെ ദമ്പതികളെ ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ പിടിയിലായ തമിഴ്നാട് നാഗര്‍കോവില്‍ ഒടിയനശേരി തെരുവില്‍ സന്തോഷിന്  തുണയായത് ചെറുപ്പംമുതല്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ മാതാവ് മാരിയമ്മയുടെ ശിക്ഷണം. തമിഴ്നാട്ടില്‍ 70ഓളം മോഷണക്കേസുകളില്‍ പ്രതിയായ മാതാവുമായി ചേര്‍ന്ന് ട്രെയിനുകളിലായിരുന്നു ഏറെയും മോഷണം.

നാഗര്‍കോവില്‍ റെയില്‍വേ പുറമ്പോക്കില്‍ കിടന്ന റെയില്‍വേയുടെ സാധനസാമഗ്രികള്‍ മോഷ്ടിച്ച കേസില്‍ പിടിയിലായിരുന്നു. ഈ കേസില്‍ ജയിലില്‍ കിടന്ന് പുറത്തിറങ്ങിയശേഷം മാതാവിനൊപ്പം ട്രെയിനുകള്‍ കേന്ദ്രീകരിച്ച് നിരവധി മോഷണങ്ങളും കഞ്ചാവ് വില്‍പനയും നടത്തിയിരുന്നു. അപ്പോള്‍ പ്രായം 15വയസ്സായിരുന്നു. പിന്നെ കറങ്ങിനടക്കുന്നവരെ ഒപ്പം ചേര്‍ത്ത് സംഘം രൂപവത്കരിച്ച് ട്രെയിനുകളിലെ മോഷണം വ്യാപകമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.