മുണ്ടക്കയം: കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് സര്‍ക്കാര്‍ ഭൂമി കൈയ്യേറി നാട്ടുകാര്‍ കുടില്‍ കെട്ടി. അമരാവതിയിലെ മൂന്നേക്കര്‍ ഭൂമിയിലാണ് 18 കുടുംബങ്ങള്‍ കുടില്‍ കെട്ടിയത്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്യാന്‍ റവന്യൂ വകുപ്പ് കണ്ടെത്തിയ ഭൂമിയാണിത്.
കൈയ്യേറ്റം നടത്തിയ കുടുംബങ്ങള്‍ക്ക് കോരുത്തോട് എന്ന സ്ഥലത്ത് സര്‍ക്കാര്‍ നേരത്തെ ഭൂമി അനുവദിച്ചിരുന്നു. എന്നാല്‍, വാസയോഗ്യമല്ലാത്ത ഭൂമിയാണ് അധികൃതര്‍ നല്‍കിയതെന്ന് ഇവര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.