തൃശൂര്‍: പാവപ്പെട്ടവന്‍െറ കണ്ണീരിന്‍െറ വില അറിയാത്തവരാണ് തീരദേശത്തുള്ളവര്‍ക്ക് പട്ടയം നല്‍കുന്നതിനെ എതിര്‍ക്കുന്നതെന്ന് ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. തീരദേശത്തുള്ളവര്‍ക്ക് പട്ടയം അനുവദിക്കണമെന്ന് ആരും രഹസ്യമായി ആവശ്യപ്പെട്ടതല്ല. നാല് ഏക്കറിലധികം റവന്യൂഭൂമി കൈയേറിയവര്‍ക്ക് വേണ്ടി വാദിക്കുന്നവരാണ് തീരദേശത്ത് രണ്ടും മൂന്നും സെന്‍റ് ഭൂമിയില്‍ കിടക്കുന്ന പാവങ്ങളെ കാണാതെ പോകുന്നത്. തീരദേശ നിവാസികള്‍ക്ക് പട്ടയം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നത് എന്തോ നിയമവിരുദ്ധ കാര്യമാണെന്ന നിലയിലുള്ള പ്രചാരണമാണ് നടത്തുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
പിറന്ന മണ്ണില്‍ ജീവിക്കാന്‍ അവകാശം നല്‍കണമെന്ന മുദ്രാവാക്യവുമായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ തീരദേശ ജാഥ നടത്തിയ വ്യക്തിയാണ് താന്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെയും കെ.പി.സി.സി പ്രസിഡന്‍റിന്‍െറയും സാന്നിധ്യത്തിലാണ് തീരദേശ പട്ടയാവകാശ കണ്‍വെന്‍ഷന്‍ നടത്തിയത്. 15,000 പേരുടെ പട്ടയാവകാശ അപേക്ഷകളും മുഖ്യമന്ത്രിക്ക് കൈമാറി. ഇതൊന്നും രഹസ്യമായല്ല. തീരദേശ വാസികള്‍ക്ക് പട്ടയം അനുവദിക്കാന്‍ നിലവില്‍ നിയമമുണ്ട്. റിസോര്‍ട്ട്, ക്വാറി ഉടമകളുടെ ഗണത്തില്‍ തീരദേശവാസികളെ കാണേണ്ട.
എല്‍.ഡി.എഫിന്‍െറയും ഈ സര്‍ക്കാറിന്‍െറയും കാലത്ത് തീരദേശ വാസികള്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ട്. തീരദേശ മേഖലാ പരിപാലന നിയമം അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം എതിരാണ്. വര്‍ഷങ്ങളായി ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ടി.എന്‍. പ്രതാപന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.