തിരുവനന്തപുരം: സാമ്പത്തിക നിയന്ത്രണം സംബന്ധിച്ച് ധനമന്ത്രി കെ.എം. മാണിയും ധനവകുപ്പിലെ ഉദ്യോഗസ്ഥരും ഇന്ന് പി.എസ്.സി ഉപസമിതിയുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ചര്‍ച്ച. പി.എസ്.സി ഫണ്ട് ചെലവഴിച്ചതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു ധനവകുപ്പിന്‍്റെ വാദം. സര്‍ക്കാര്‍ അനുവദിച്ച പണത്തിന്‍്റെ 80 ശതമാനം നാലുമാസത്തിനുള്ളില്‍ പി.എസ്.സി ചെലവഴിച്ചതില്‍ അസ്വാഭാവികത ഉണ്ടെന്ന് ധനവകുപ്പ് സംശയിക്കുന്നു.
എന്നാല്‍ ധനവകുപ്പിന്‍െറ വാദം ശരിയല്ളെന്നും മുന്‍കൂര്‍ അനുമതിവാങ്ങിയാണ് ഫണ്ട് വകമാറ്റിയതെന്നുമാണ് ചെയര്‍മാന്‍െറ വിശദീകരണം.
പി.എസ്.സിയുടെ പണമിടപാട് നിരീക്ഷിക്കാന്‍ ട്രഷറികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ബില്ലുകള്‍ പാസാക്കും മുന്‍പ് സര്‍ക്കാരിന്‍െറ അനുവാദം വാങ്ങണമെന്നും നിര്‍ദേശമുണ്ട്. നിയന്ത്രണം നീണ്ടുപോയാല്‍ പരീക്ഷകളെ ബാധിക്കുമെന്നാണ് പി.എസ്.സി നിലപാട്.
ഇക്കാര്യങ്ങളില്‍ തര്‍ക്കം നിലനില്‍ക്കെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഇന്ന് ചര്‍ച്ച നടക്കുന്നത്. ഇതു സംബന്ധിച്ച് വിശദീകരണം നടത്താനായി പി.എസ്.സി ചെയര്‍മാന്‍ ഡോ.കെ. എസ്. രാധാകൃഷ്ണന്‍ ബുധനാഴ്ച മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.