എന്‍ജിനീയറിങ്/ ആര്‍ക്കിടെക്ചര്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2015ലെ എന്‍ജിനീയറിങ്/ ആര്‍ക്കിടെക്ചര്‍ കോഴ്സുകളില്‍ സര്‍ക്കാര്‍/ എയ്ഡഡ്/ സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ ഒഴിവുവന്ന സീറ്റുകളിലേക്കുള്ള ഓണ്‍ലൈന്‍ അലോട്ട്മെന്‍റ് www.cee.kerala.gov.in പ്രസിദ്ധീകരിച്ചു.  അലോട്ട്മെന്‍റ് മെമ്മോയുടെ പ്രിന്‍റൗട്ട് എടുക്കണം. പുതുതായി അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ഫീസ് വ്യാഴാഴ്ച മുതല്‍ എട്ടുവരെ  എസ്.ബി.ടിയുടെ തെരഞ്ഞെടുത്ത ശാഖകളില്‍ ഒടുക്കിയശേഷം എട്ടിന് വൈകീട്ട് അഞ്ചിന് മുമ്പ് കോളജുകളില്‍ പ്രവേശം നേടണം. എസ്.ബി.ടി ശാഖകളുടെ ലിസ്റ്റ് വെബ്സൈറ്റിലുണ്ട്. മുമ്പ് ലഭിച്ച അലോട്ട്മെന്‍റില്‍നിന്ന് വ്യത്യസ്തമായ അലോട്ട്മെന്‍റ് ഈ ഘട്ടത്തില്‍ ലഭിച്ചവര്‍ അധിക തുക പ്രവേശ പരീക്ഷാ കമീഷണര്‍ക്ക് അടക്കേണ്ടതുണ്ടെങ്കില്‍ അത് ആറുമുതല്‍ എട്ടുവരെ തീയതികളിലൊന്നില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്‍െറ മേല്‍പറഞ്ഞ തീയതിയില്‍ അടച്ചശേഷം എട്ടിന് വൈകീട്ട് അഞ്ചിന് മുമ്പ് അലോട്ട്മെന്‍റ് ലഭിച്ച കോളജുകളില്‍ എത്തി പ്രവേശം നേടണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2339101.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.