കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പഠിക്കാന്‍ പിടിവലി. സംസ്ഥാനത്ത് ഏറ്റവും മികച്ച വിദ്യാര്‍ഥികള്‍ മെഡിസിന്‍ പഠനത്തിനായി തെരഞ്ഞെടുക്കുന്നത് കോഴിക്കോട് മെഡിക്കല്‍ കോളജാണ്. ഇത്തവണത്തെ കേരള എന്‍ട്രന്‍സ് അഡ്മിഷന്‍ പൂര്‍ത്തിയായപ്പോള്‍ ആദ്യ 200 റാങ്കുകളില്‍ ഉള്‍പ്പെട്ട 93 പേര്‍ ആദ്യ ഓപ്ഷനായി തെരഞ്ഞെടുത്തത് കോഴിക്കോട് മെഡിക്കല്‍ കോളജാണ്. അതില്‍ 86 പേര്‍ കോഴിക്കോട് ചേര്‍ന്നു. ഒന്ന്, രണ്ട്, അഞ്ച് റാങ്കുകള്‍ ഉള്‍പ്പെടെ ആദ്യ 50 റാങ്കിലുള്ള 18 പേര്‍ കോഴിക്കോട്ടാണ് ചേര്‍ന്നത്.
250 സീറ്റാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലുള്ളത്. 15 ശതമാനം (37 സീറ്റുകള്‍) അഖിലേന്ത്യാ എന്‍ട്രന്‍സ് വഴിയാണ്. ബാക്കിയുള്ളതില്‍ റിസര്‍വേഷനും മറ്റും കഴിഞ്ഞുവരുന്ന സീറ്റിലേക്കാണ് മുന്‍നിര വിദ്യാര്‍ഥികളെ ലഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.