ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മാനസിക രോഗിയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മാനസിക രോഗിയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. പട്ടാമ്പി ശങ്കരമംഗലം കൊഴിക്കോട്ടിരി പുതുമലത്തൊടി കിഴക്കേതില്‍ പ്രേംകുമാര്‍ (52) ആണ് മരിച്ചത്.

ചൊവ്വാഴ്ച അര്‍ധരാത്രി തമിഴ്നാട് സ്വദേശിയെന്ന് കരുതുന്നയാള്‍ ഇരുമ്പുവടികൊണ്ട് സ്റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ളാറ്റ്ഫോമിലെ യാത്രക്കാരെ ആക്രമിക്കുകയായിരുന്നു. അടിയേറ്റ പ്രേംകുമാറിനെ അബോധാസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരാളും അക്രമിയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലാണ്.

ആക്രമണത്തിന് ശേഷം കമ്പാര്‍ട്ട്മെന്‍റില്‍ കയറിയൊളിച്ച അക്രമിയെ റെയില്‍വേ സുരക്ഷാ സേന കീഴ്പ്പെടുത്തുകയായിരുന്നു. ഒരു റെയില്‍വെ പൊലീസുദ്യോഗസ്ഥനും അക്രമണത്തിനിടെ പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.