പാലക്കാട്: വാളയാര്‍ കനാല്‍പിരിവില്‍ അഹല്യ അങ്കണത്തിലുള്ള പാലക്കാട് ഐ.ഐ.ടിയുടെ താല്‍ക്കാലിക കാമ്പസില്‍ റെഗുലര്‍ ക്ളാസ് ബുധനാഴ്ച തുടങ്ങും. ആദ്യവര്‍ഷം സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് ബി.ടെക് കോഴ്സുകളില്‍ 30 പേര്‍ക്ക് വീതമാണ് പ്രവേശം നല്‍കുന്നത്. 117 വിദ്യാര്‍ഥികളാണ് ഇതിനകം പ്രവേശം നേടിയത്. ആദ്യബാച്ചില്‍ ആറു പെണ്‍കുട്ടികളേയുള്ളു. 12 മലയാളികളാണ് ആദ്യബാച്ചിലുള്ളത്.
ഉത്തര്‍പ്രദേശില്‍നിന്നാണ് എറ്റവുമധികം കുട്ടികള്‍ (19). മദ്രാസ് ഐ.ഐ.ടിയില്‍നിന്നടക്കമുള്ള 12 അധ്യാപകരെ പാലക്കാട് നിയമിച്ചിട്ടുണ്ട്. പാലക്കാടിന്‍െറ പൂര്‍ണ ചുമതല മദ്രാസ് ഐ.ഐ.ടിക്കാണ്. പ്രഫ. ബി.പി. സുനില്‍കുമാറാണ് കാമ്പസ് ഇന്‍ചാര്‍ജ്. രാജ്യത്തെ 18ാമത് ഐ.ഐ.ടിയാണിത്.2014 കേന്ദ്ര ബജറ്റ് പ്രസംഗത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പാലക്കാട് ഉള്‍പ്പെടെ അഞ്ച് ഐ.ഐ.ടികള്‍ പ്രഖ്യാപിച്ചത്. ഐ.ഐ.ടിയുടെ ഒൗപചാരിക ഉദ്ഘാടനം ആഗസ്റ്റ് 17ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി നിര്‍വഹിക്കും. സ്ഥിരം കാമ്പസിനായി പുതുശ്ശേരി വെസ്റ്റ് വില്ളേജില്‍ 500 ഏക്കര്‍ സ്ഥലം കണ്ടത്തെിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.