ദേശീയപാതാ വികസനത്തിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി

ന്യൂഡല്‍ഹി: സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കലിന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അധ്യക്ഷനായ പ്രത്യേക സമിതിയുണ്ടാക്കും. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഓരോ മാസവും സമിതി ഇതിന്‍െറ പ്രവര്‍ത്തനം വിലയിരുത്തും. ദേശീയ പാത വികസനം 45 മീറ്ററില്‍ തന്നെ നടത്താനാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രത്തെ അറിയിച്ചു.

വിഴിഞ്ഞം തുറമുഖത്തേക്കും കണ്ണൂര്‍  വിമാനത്താവളത്തിലേക്കും ദേശീയപാതയുണ്ടാക്കാനും യോഗത്തില്‍ തീരുമാനമായി. വിഴിഞ്ഞം തുറമുഖത്തിന് കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കുന്ന കാര്യം ഉടന്‍ പരിഗണിക്കുമെന്നും ഗഡ്കരി പറഞ്ഞു.

സമിതി അധ്യക്ഷനുള്‍പ്പടെ അഞ്ച് പേരായിരിക്കും പ്രത്യേക സമിതിയില്‍ ഉണ്ടാവുക. റവന്യൂ, പൊതുമരാമത്ത് വകുപ്പുകളിലെയും ദേശീയപാത അതോരിറ്റിയിലെയും ഉദ്യോഗസ്ഥരായിരിക്കും ചീഫ് സെക്രട്ടറിക്ക് പുറമെ സമിതിയിലുള്ള അംഗങ്ങള്‍. നഗരപരിധികളില്‍ 1:4 എന്ന തോതിലും ഗ്രാമീണമേഖലയില്‍ 1:2 അനുപാതത്തിലും വിപണി വിലയേക്കാള്‍ കൂടുതല്‍ തുക നഷ്ടപരിഹാരമായി നല്‍കാനും തീരുമാനമായിട്ടുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.