തിരുവനന്തപുരം: സംസ്ഥാനത്തെ മലയോരമേഖലയില്‍ സര്‍ക്കാര്‍ ഭൂമിയിലെ പത്ത്വര്‍ഷം പഴക്കമുള്ള കൈയേറ്റങ്ങള്‍ സാധൂകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഒപ്പം, സര്‍ക്കാര്‍ പതിച്ചുനല്‍ക്കുന്ന ഭൂമി 25വര്‍ഷം കഴിഞ്ഞശേഷമേ കൈമാറാവൂയെന്ന വ്യവസ്ഥയും ഭേദഗതി ചെയ്തു. 1964ലെ കേരള ഭൂ പതിവ് നിയമവും ചട്ടവുമാണ് ഭേദഗതി ചെയ്തത്. സംസ്ഥാനത്ത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണ് പുതിയ ഭേദഗതി. മൂന്നാറിലെ മുഴുവന്‍ ഭൂമി കൈയേറ്റകേസുകളിലും സര്‍ക്കാര്‍ തോല്‍ക്കുന്ന സ്ഥിതിയായിരിക്കും ഇതോടെ സംജാതമാവുക.
മലയോരമേഖലകളില്‍ 2015 ജൂണ്‍ ഒന്നിന് പത്ത്വര്‍ഷം പൂര്‍ത്തിയായ പുറമ്പോക്ക് കൈയേറ്റങ്ങളും പാട്ടകാലാവധി കഴിഞ്ഞ് ഭൂമി കൈവശം വെക്കുന്നതുമാണ് സാധൂകരിച്ചത്. കൈയേറ്റക്കാര്‍ക്ക് ഭൂമി പതിച്ചുനല്‍കണമെന്ന് നിര്‍ദേശിച്ച് ജൂണ്‍ ഒന്നിന് റവന്യൂവകുപ്പ് ഉത്തരവ് പുറത്തിറക്കി. കേരള ഭൂ പതിവ് ചട്ടം 8 (1) പ്രകാരം പതിച്ചുകിട്ടിയ ഭൂമി 25 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യരുതെന്നായിരുന്നു നിലവിലെ വ്യവസ്ഥ. എന്നാല്‍ ഈ നിബന്ധന ‘ഭൂരഹിതരില്ലാത്ത കേരളം’ പദ്ധതി പ്രകാരം ഭൂമി പതിച്ച് നല്‍കുന്നവര്‍ക്ക് മാത്രമായി ചുരുക്കി. ഈ ഉത്തരവ് 2013 ഡിസംബര്‍ 24നും പുറത്തിറക്കിയിരുന്നു. നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്കുപോലും സമര്‍പ്പിക്കാതെയാണ് നിര്‍ണായകഭേദഗതി കൊണ്ടുവന്നത്.
മലയോരമേഖലയിലെ കൈയേറ്റക്കാര്‍ക്ക് ഭൂമി പതിച്ചുനല്‍കാനുള്ള വരുമാനപരിധിയും ഭേദഗതി ചെയ്തു. ഇത് ഒരുലക്ഷം രൂപയില്‍ നിന്ന് മൂന്ന് ലക്ഷമായി ഉയര്‍ത്തി. നേരത്തെ 30,000 രൂപയായിരുന്നു. ഈ സര്‍ക്കാറിന്‍െറ കാലത്താണ് ഒരു ലക്ഷമാക്കിയത്. കൈയേറ്റക്കാര്‍ക്ക് മലയോര മേഖലയില്‍ പട്ടയം നല്‍കുന്ന ഭൂമിയുടെ അളവ് ഒരേക്കറില്‍ നിന്ന് മൂന്നേക്കറായും വര്‍ധിപ്പിച്ചു. പതിറ്റാണ്ടുകളായി സര്‍ക്കാര്‍ ഭൂമി കൈവശം വെച്ച് കൃഷിചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഇടുക്കി ജില്ലയിലെ പെരിഞ്ചാംകുട്ടിയില്‍ കെ.എസ്.ഇ.ബിക്ക് നല്‍കിയ ഭൂമി കൈയേറിയവര്‍ക്ക് കൃഷി ആവശ്യത്തിനെന്ന പേരില്‍ പട്ടയം നല്‍കാനും തീരുമാനിച്ചു. ഒരു കുടുംബത്തിന് നാലേക്കര്‍ ലഭിക്കും. 2013 സെപ്റ്റംബര്‍ 25ലെ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.
പട്ടയം നല്‍കുന്ന ഭൂമിയുടെ അളവ് ഒരേക്കറായി 2005ല്‍ നിജപ്പെടുത്തിയിരുന്നതിലും മാറ്റംവരുത്തി. പകരം, ഒരു കുടുംബത്തിന് കൃഷിക്ക് പട്ടയം നല്‍കുന്ന ഭൂമിയുടെ അളവ് ഇടനാടില്‍ നിലം/കരഭൂമിക്ക് ഒരേക്കറായും മലയോര മേഖലയില്‍ നിലത്തിന് ഒരേക്കറും കരഭൂമിക്ക് മൂന്നേക്കറായും 1964ലേതുപോലെ പുന$സ്ഥാപിച്ചു. നിരവധി നിയമപ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നതാണ് പുതിയ തീരുമാനം.
ഭൂപതിവ് ചട്ടം(ഏഴ്)പ്രകാരം 1971 ആഗസ്റ്റ് ഒന്ന് വരെയുള്ള കൈയേറ്റം സാധൂകരിച്ചിട്ടുണ്ട്. ശേഷം നടത്തുന്ന ഭൂമി കൈയേറ്റം കേരള ഭൂസംരക്ഷണ നിയമം(അഞ്ച്)വകുപ്പ്പ്രകാരം അഞ്ച്വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇത് ഭേദഗതി ചെയ്യാതെ കൈയേറ്റത്തെ സാധൂകരിക്കുന്നത് കോടതിയില്‍ ചോദ്യംചെയ്യപ്പെടും.
വനംവകുപ്പ് കെ.എസ്.ഇ.ബിക്ക് പെരിഞ്ചാംകുട്ടിയില്‍ ഭൂമി നല്‍കിയത് 1980ലെ കേന്ദ്ര വനസംരക്ഷണനിയമത്തിന് മുമ്പാണ്. വിവിധ ആവശ്യത്തിന് നല്‍കുന്ന വനഭൂമി മറ്റാവശ്യങ്ങള്‍ക്ക് കൈമാറും മുമ്പ് കേന്ദ്ര സര്‍ക്കാറിന്‍െറ അനുമതി തേടണമെന്ന സുപ്രീംകോടതി ഉത്തരവും പാലിച്ചിട്ടില്ല. 2013 മുതല്‍ റവന്യൂ വകുപ്പ് നടത്തിയ നീക്കത്തിന്‍െറ ഫലമാണ് ഭൂ നിയമങ്ങളിലെ അട്ടിമറിയിലൂടെ ഫലപ്രാപ്തിയിലത്തെിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.