മുപ്പതാണ്ട് കണ്ണീരായി തോര്‍ന്നു; സുഹൃത്തുക്കളുടെ ആലിംഗനത്തില്‍...

ചാവക്കാട്: ഒമാനില്‍ മൂന്നുപതിറ്റാണ്ടിന്‍െറ അജ്ഞാതവാസത്തിനുശേഷം പഴയ സുഹൃത്തിനെ കാണാന്‍ ദാസന്‍ ചാവക്കാട്ടത്തെുമ്പോള്‍ വെള്ളിയാഴ്ച അര്‍ധരാത്രി. വിമാനത്താവളത്തില്‍നിന്ന് ജന്മനാടായ താനൂരിലേക്ക് പോകുന്നതിനിടെ, ഒമാനിലെ പഴയ സഹമുറിയനെ കണ്ട് നന്ദി പറയേണ്ടതുണ്ടായിരുന്നു ദാസന്. കാലങ്ങള്‍ക്കു ശേഷം നാടണയാന്‍ വഴിയൊരുക്കിയത് ഈ സുഹൃത്താണ്. നാട്ടിലെ സുഹൃത്ത് പണ്ട് ഒമാനില്‍ കൂടെപ്പൊറുത്ത അവസ്ഥയിലല്ല. എം.എല്‍.എയാണ്. പേര് കെ.വി. അബ്ദുല്‍ ഖാദര്‍.

ദാസന്‍ കാണാന്‍ വരുന്നതറിഞ്ഞ് വെള്ളിയാഴ്ച വൈകീട്ട് ആറ് മുതല്‍ ചാവക്കാട് പി.ഡബ്ള്യു.ഡി റെസ്റ്റ്ഹൗസില്‍ എം.എല്‍.എ കാത്തിരുന്നു. ദാസന്‍ എത്തുമ്പോള്‍ രാത്രി 11 കഴിഞ്ഞു. എം.എല്‍.എയെ കണ്ടപ്പോള്‍ത്തന്നെ ദാസന്‍ ഓടിയടുത്തു. കണ്ണീരോടെ കെട്ടിപ്പിടിച്ചു. ‘ഒരിക്കലും പ്രതീക്ഷിച്ചില്ല വീണ്ടും കാണുമെന്ന്’ ^ദാസന്‍ വിതുമ്പി പറഞ്ഞു. പൂച്ചെണ്ട് നല്‍കിയാണ് ചങ്ങാതിയെ എം.എല്‍.എ സ്വീകരിച്ചത്.
ദാസന്‍ പഴയൊരു ബ്ളാക് ആന്‍ഡ് വൈറ്റ് ഫോട്ടോ എം.എല്‍.എയെ കാണിച്ചു. താനും ദാസനും ഉള്‍പ്പെടെ കൂട്ടുകാര്‍ സ്റ്റുഡിയോയില്‍ പോയെടുത്ത ഫോട്ടോ കണ്ട് എം.എല്‍.എക്ക് കൗതുകം.

താനൂര്‍ പരിയാപുരം പരേതനായ മേലേപുരക്കല്‍ നാരായണന്‍െറ മകന്‍ ദാസന്  59 വയസ്സുണ്ട്. 1982 മാര്‍ച്ച് നാലിനാണ് ദാസന്‍ ഒമാന്‍െറ വടക്കുപടിഞ്ഞാറന്‍ നഗരമായ അല്‍ ബുറൈമിയിലത്തെിയത്.തയ്യല്‍ വിദഗ്ധനായിരുന്നു. സ്പോണ്‍സര്‍ മറ്റൊരു രാജ്യത്തേക്ക് പോയതോടെ കഷ്ടകാലമായി. പാസ്പോര്‍ട്ടും വിസയും നഷ്ടപ്പെട്ടു. അനധികൃത താമസക്കാരെ പിടികൂടാന്‍ ഒമാന്‍ സര്‍ക്കാര്‍ നാട് അരിച്ചുപെറുക്കുകയായിരുന്നു. 

കൂടെ താമസിച്ച ഖാദര്‍ നാട്ടിലത്തെി നേതാവും എം.എല്‍.എയും ആയത് ദാസന്‍ അറിഞ്ഞിരുന്നു. ഒരുദിവസം യാദൃച്ഛികമായി എം.എല്‍.എക്ക് ദാസന്‍െറ ഫോണ്‍ വന്നു. ‘എനിക്ക് നാട്ടില്‍ വരണം. മസ്കത്തിലെ എംബസിയില്‍ ബന്ധമുള്ള ആരെയെങ്കിലും അറിയുമോ’? -ദാസന്‍െറ ദൈന്യമാര്‍ന്ന ചോദ്യം എം.എല്‍.എയും ഓര്‍ക്കുന്നു.

ഉടന്‍ സുഹൃത്തും മസ്കത്തിലെ ജീവകാരുണ്യ പ്രവര്‍ത്തകനുമായ ജാബിറുമായി ബന്ധപ്പെട്ടു. ഒൗട്ട്പാസിന് വഴി തെളിഞ്ഞത് അങ്ങനെയാണ്. മസ്കത്തില്‍ ഇങ്ങനയൊരാളുണ്ടെന്ന് കഴിഞ്ഞ മാസം ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വരാനുള്ള തയാറെടുപ്പിലും ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട്ടറും സംഘവും സഹായവുമായി എത്തിയത് ദാസന്‍ ഓര്‍ക്കുന്നു.
1984-‘86 കാലത്താണ് അബ്ദുല്‍ഖാദറും ദാസനും ഒരേ മുറിയില്‍ താമസിച്ചത്. പ്രയാസ കാലഘട്ടത്തില്‍പോലും നിരവധി നാട്ടുകാര്‍ക്ക് വിസ തരപ്പെടുത്താന്‍ കഴിഞ്ഞുവെന്ന് ദാസന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.