കേന്ദ്രാവിഷ്കൃത പദ്ധതി: 917.08 കോടി സംസ്ഥാനം പാഴാക്കിയതായി കംട്രോളര്‍-ഓഡിറ്റര്‍ ജനറല്‍

പാലക്കാട്: കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിന്  സംസ്ഥാനത്തിന് അനുവദിച്ച 917.08 കോടി രൂപ വിനിയോഗിച്ചില്ളെന്ന് കംട്രോളര്‍^ഓഡിറ്റര്‍ ജനറലിന്‍െറ റിപ്പോര്‍ട്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2014ലെ പദ്ധതി പ്രവര്‍ത്തനം അവലോകനം ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ടിലാണ് വിവിധ ഏജന്‍സികള്‍ ഫണ്ട് പാഴാക്കിയതിന്‍െറ കണക്ക് പുറത്തുവിട്ടത്. കുടുംബശ്രീ, ദാരിദ്ര്യ ലഘൂകരണ വിഭാഗം,  കെ.എസ്.യു.ഡി.പി ഏജന്‍സികള്‍ 352.33 കോടി രൂപ പാഴാക്കി. കുടുംബശ്രീ 104.36 കോടിയും കേരള സുസ്ഥിര നഗര വികസന പദ്ധതി (കെ.എസ്.യു.ഡി.പി) വിഭാഗം 66.45 കോടിയും ദാരിദ്ര്യ ലഘൂകരണ വിഭാഗം (പി.എ.യു) 181.52 കോടിയുമാണ് വിനിയോഗിക്കാതിരുന്നത്. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 1928.99 കോടി രൂപയില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ചെലവഴിച്ചത് 1364.32 കോടി രൂപ മാത്രമാണ്. മൊത്തം തുകയുടെ 70.53 ശതമാനം. ബാക്കിയുള്ള 564.75 കോടി തദ്ദേശഭരണ സ്ഥാപനങ്ങളുടെ കൈവശം ചെലവഴിക്കാതെ ശേഷിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.  

കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും മറ്റു ഏജന്‍സികള്‍ക്കുമായി ആകെ 2281.32 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിച്ചത്. ഇതില്‍ 917.08 കോടി രൂപ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ അലംഭാവംമൂലം ചെലവഴിക്കപ്പെട്ടില്ളെന്ന് കംട്രോളര്‍^ ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടുന്നു. ഐ.എ.വൈ (349.04 കോടി) ജെ.എന്‍.എന്‍.യു.ആര്‍.എം (160.29 കോടി) എസ്.ജെ.എസ്.ആര്‍.വൈ ( 70.90 കോടി) യു.ഐ.ഡി.എസ്.എസ്.എം.ടി (71.80 കോടി ) ടി.എസ്.സി (63.49 കോടി) ബി.എസ്.യു.പി (48.10 കോടി) ഐ.എച്ച്.എസ്.ഡി.പി (36.81 കോടി) എന്‍.ആര്‍.എല്‍.എം (28.32 കോടി) എന്നിവയുമായി ബന്ധപ്പെട്ട ഫണ്ടുകളാണ് വിനിയോഗിക്കപ്പെടാത്തത്.  

2009^14 പഞ്ചവത്സര കാലയളവില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ മൊത്തം വരവില്‍ 109 ശതമാനത്തിന്‍െറ വര്‍ധനയുണ്ട്. ബജറ്റ്, പ്രതിമാസ റിപ്പോര്‍ട്ട് എന്നിവ തയാറാക്കുന്നതിലും പ്രതിമാസ അക്കൗണ്ടുകള്‍ സൂക്ഷിക്കുന്നതിലും പല തദ്ദേശഭരണ സ്ഥാപനങ്ങളും കൃത്യത പാലിച്ചിട്ടില്ല. വീകേന്ദ്രീകൃതാസൂത്രണത്തിന്‍െറ കീഴില്‍  2013^14ല്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ അംഗീകരിച്ച പദ്ധതികളില്‍ 86.08 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍െറ കണക്ക് പ്രകാരം സംസ്ഥാനത്ത് 1209 തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് 1303.21 കോടിയുടെ തനതുവരുമാനമുണ്ട്. എന്നാല്‍, തദ്ദേശഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ട് വിവരം സര്‍ക്കാര്‍ യഥാവിധി ശേഖരിക്കുകയോ ക്രോഡീകരിക്കുകയോ ചെയ്തിട്ടില്ല. തനതുവരുമാനത്തിന്‍െറ നിര്‍ണയത്തിലും ക്രോഡീകരണത്തിലുമുള്ള പേരായ്മ പരിഹരിക്കണമെന്ന് റിപ്പോര്‍ട്ടിലുണ്ട്. 2013^14ല്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് കൈമാറുന്നതില്‍ ഒമ്പതു തവണ കാലതാമസം വരുത്തി. ഫണ്ട് കൈമാറ്റം 10 മുതല്‍ 41 ദിവസം വരെയാണ് വൈകിച്ചത്. ഇതുമൂലം വര്‍ഷാവസാനം ഫണ്ട് തിരക്കിട്ട് ചെലവിടുന്നതും മുഴുവന്‍ തുകയും ഉപയോഗിക്കാതിരിക്കുന്നതുമായ സ്ഥിതിയുണ്ടായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.