ബിവറേജസ്‌ വിൽപന കേന്ദ്രത്തിൽ 2000 രൂപയുടെ നോട്ട്‌ എടുക്കില്ല

തിരുവനന്തപുരം: ബിവറേജസ്‌ കോർപറേഷൻ വിൽപനകേന്ദ്രങ്ങളിൽ 2000 രൂപയുടെ നോട്ട്‌ എടുക്കുന്നത്‌ നിർത്തി. ആർ.ബി.ഐ തീരുമാനംവന്നതിന്‌ പിന്നാലെ വ്യാപകമായി ഇത്തരം നോട്ടുകൾ എത്താൻ തുടങ്ങിയതോടെയാണ് നടപടി.

ചില്ലറ ക്ഷാമം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളുള്ളതിനാലാണ്‌ തീരുമാനമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, കെ.എസ്.ആർ.ടി.സി യൂണിറ്റുകളിലും ബസുകളിലും രണ്ടായിരത്തിന്റെ നോട്ടീസുകൾ ആർ.ബി.ഐ നൽകിയ തീയതിവരെ സ്വീകരിക്കും. 

നേരത്തെ സ്വീകരിക്കില്ലെന്ന് പ്രചാരണമുണ്ടായിരുന്നു. തുടർന്ന്, കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് തന്നെ രണ്ടായിരത്തിന്റെ നോട്ട് സ്വീകരിക്കുമെന്ന് വാർത്താകുറിപ്പ് ഇറക്കുകയായിരുന്നു. 

Tags:    
News Summary - 2000 notes will not be accepted at the beverage outlets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.