ഒഡിഷയിൽ നിന്നും ആലുവയിലേക്ക് വരുന്നതിനിടെ 19കാരി ട്രെയിനിൽ പ്രസവിച്ചു

തൃശൂർ: ഒഡീഷ സ്വദേശിനി ട്രെയിനിൽ പ്രസവിച്ചു. തൃശൂർ നെല്ലാട് വെച്ചാണ് 19കാരി ട്രെയിനിൽ പ്രസവിച്ചത്. ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. റെയില്‍വേ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് അമ്മക്കും കുഞ്ഞിനും പ്രാഥമിക പരിചരണം നല്‍കി. തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘം പെണ്‍കുട്ടിക്ക് അടുത്തെത്തുകയും അമ്മയേയും കുഞ്ഞിനേയും കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തു.

കുടുംബത്തോടൊപ്പം ഒഡീഷയില്‍ നിന്ന് ആലുവയിലേക്ക് വരികയായിരുന്നു യുവതി. ട്രെയിന്‍ തൃശൂരിലെത്തിയപ്പോള്‍ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. ഇരുവരും ആരോഗ്യത്തോടെയിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.