182 കോടി രൂപയുടെ പൊതുമരാമത്ത് പ്രവർത്തികൾക്ക് ഭരണാനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പൊതുമരാമത്ത് വകുപ്പിനു കീഴിലെ വിവിധ നിർമാണപ്രവർത്തനങ്ങൾക്കായി 182 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. 28 റോഡു പ്രവൃത്തികൾക്കായി 123.14 കോടി രൂപയും നാല് പാലങ്ങൾക്കായി 14.42 കോടി രൂപയും അനുവദിച്ചു.

സ്മാർട് ക്ലാസ് റൂമുകൾ ഉൾപ്പെടെ 15 കെട്ടിടങ്ങൾക്കായി 44.5 കോടി രൂപയ്ക്കുള്ള ഭരണാനുമതിയും നൽകി. ബജറ്റിൽ തുക വകയിരുത്തിയിരിക്കുന്ന പദ്ധതികൾക്കാണ് അനുമതി. ബജറ്റിൽ ഉൾപ്പെട്ടിരുന്ന 101 റോഡുകൾക്ക് നേരത്തേ ഭരണാനുമതി നൽകിയിരുന്നു. അവയുടെ ടെൻഡർ നടപടികൾ പൂർത്തിയായി വരികയാണ്. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പശ്ചാത്തല വികസന പദ്ധതികൾക്കായി കഴിഞ്ഞമാസം 136.73 കോടി രൂപ അനുവദിച്ചിരുന്നു.

ഇപ്പോൾ ഭരണാനുമതി നൽകിയ പ്രവൃത്തികളും വേഗത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നിർമാണം ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. സാങ്കേതിക അനുമതി നൽകി സമയബന്ധിതമായി ടെൻഡർ നടപടികളിലേക്ക് കടക്കാൻ മന്ത്രി ബന്ധപ്പെട്ട വിങ്ങുകൾക്ക് നിർദേശം നൽകി.

Tags:    
News Summary - 182 crore public works approved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.