തിരുവനന്തപുരം: െഎ.ഒ.സിയിൽനിന്ന് കെ.എസ്.ആർ.ടി.സി വാങ്ങിയ 180 ടാങ്കർ ഡീസൽ കാണാതായ സം ഭവത്തിൽ ഗതാഗത വകുപ്പ് കെ.എസ്.ആർ.ടി.സിയോട് വിശദീകരണം തേടി. ധനകാര്യ പരിശോധനാ വിഭാഗത്തിെൻറ റിപ്പോർട്ടിലാണ് ഡീസൽ കൈമാറിയതിന് തെളിവില്ലെന്ന പരാമർശം. കെ.എസ്.ആർ.ടി.സി പിന്തുടരുന്ന അശാസ്ത്രീയ അകൗണ്ടിങ് സംവിധാനങ്ങൾ മൂലമാണ് ഡീസൽ കണക്കിൽ പെടാതെ പോയതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം സാമ്പത്തിക പ്രതിസന്ധിക്ക് നടുവിൽ തലയുയർത്താൻ പാടുപെടുന്ന കെ.എസ്.ആർ.ടി.സിയിൽനിന്ന് 14 കോടി രൂപയുടെ ഡീസൽ വിതരണം ചെയ്തതിന് കണക്കില്ലെന്നത് ഗുരുതരമാണെന്നാണ് വിലയിരുത്തൽ. ഇൗ സാഹചര്യത്തിലാണ് ഗതാഗത വകുപ്പ് റിേപ്പാർട്ട് തേടിയത്.
കമ്പനിയിൽനിന്ന് ഡീസൽ ടാങ്കറുകളിൽ നൽകിയതിന് തെളിവുണ്ട്. അതേസമയം ഡിപ്പോകളിൽ ഇത് സ്വീകരിച്ചത് സംബന്ധിച്ച രേഖകളുമില്ല. ഡീസൽ എേങ്ങാട്ടുപോയി എന്നതാണ് ഉദ്യോഗസ്ഥരെയും കുഴക്കുന്നത്. എണ്ണ കമ്പനികളിൽനിന്ന് ഡിപ്പോകളിലേക്കെത്തുന്ന ഡീസൽ സ്വീകരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്നില്ലെന്നത് സംബന്ധിച്ച് നേരത്തെയും ആക്ഷേപങ്ങളുണ്ട്. ഇക്കാര്യം പരിഗണിച്ച് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി മാനേജ്മെേൻറാ ഡിപ്പോ അധികാരികളോ ശ്രദ്ധിച്ചിട്ടില്ലെന്നതാണ് പുതിയ സംഭവങ്ങൾ വ്യക്തമാക്കുന്നത്.
ഫിനാൻസ് വിഭാഗത്തിനാണ് ഡീസൽ വാങ്ങുന്നതിെൻറ ചുമതല. ഡീസൽ ഏതൊക്കെ ഡിപ്പോകൾക്കു നൽകുന്നെന്ന കണക്ക് സൂക്ഷിക്കേണ്ടത് ഫിനാൻസ് വിഭാഗമാണ്. ഡിപ്പോ അധികൃതരും ഇതിെൻറ വിവരങ്ങൾ കൈമാറേണ്ടതുണ്ട്. 12,000 ലിറ്റർ ഡീസലാണ് ഒരു ടാങ്കറിലുള്ളത്. ഇതു രണ്ട് ഡിപ്പോകളിലേക്കായി വീതംവെക്കാറുണ്ട്. ഇതുസംബന്ധിച്ച കണക്കുകൾ രേഖപ്പെടുത്തുന്നതിലെ പിശകാണ് ഡീസൽ കുറവിന് കാരണമെന്നും വിശദീകരണമുണ്ട്. എറണാകുളത്ത് ഡീസലിന് വിലക്കുറവുള്ളതിനാൽ മറ്റു ഡിപ്പോകളിലെ ദീർഘദൂര ബസുകൾ ഇവിടെനിന്ന് ഇന്ധനം നിറക്കാറുണ്ട്. മറ്റു ഡിപ്പോകൾക്ക് ഇന്ധനം കൈമാറിയതിെൻറ കണക്കിൽ ഇത് ഉൾക്കൊള്ളിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.