Posted On
date_range Updated On
date_range വാൽപ്പാറയിൽ ചീങ്കണ്ണി ആക്രമണത്തിൽ 17കാരന് പരിക്ക്
തൃശൂർ: അതിരിപ്പള്ളി വാൽപ്പാറയിൽ 17കാരന് ചീങ്കണ്ണി ആക്രമണത്തിൽ പരിക്കേറ്റു. മാണാംപള്ളി എസ്റ്റേറ്റിന് സമീപത്തെ പുഴയിൽ കുളിയ്ക്കാനിറങ്ങിയപ്പോഴാണ് സംഭവം. വേവർലി എസ്റ്റേറ്റേറ്റുകാരനായ അജയ്ക്കാണ് പരിക്കേറ്റത്.
പുഴയിൽ കുളിയ്ക്കാനിറങ്ങിയപ്പോൾ പെട്ടെന്ന് ചീങ്കണ്ണി ആക്രമിക്കുകയായിരുന്നു. കൈയിലും കാലിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
ആദ്യം വാൽപ്പാറ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്കായി പൊള്ളാച്ചി ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.