തിരുവനന്തപുരം: കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന നികുതിവിഹിതം 50 ശതമാനമാക്കി വര്‍ധിപ്പിക്കണമെന്ന് 15ാം ധനകാര്യ കമീഷനോട് കേരളം ആവശ്യപ്പെട്ടു. കേരളത്തിെൻറ നിവേദനം മുഖ്യമന്ത്രി പിണറായി വിജയൻ കമീഷൻ അധ്യക്ഷൻ എൻ.കെ. സിങ്ങിന് കൈമാറി.
14 ാം ധനകാര്യ കമീഷന് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച 42 ശതമാനം വിഹിതം അപര്യാപ്തമാണെന്ന് കേരളം ചൂണ്ടിക്കാട്ടി. സെസും സര്‍ചാര്‍ജും വര്‍ധിപ്പിക്കുന്നത് സംസ്ഥാന-കേന്ദ്ര വരുമാനത്തിലെ വ്യത്യാസം വര്‍ധിപ്പിക്കുന്നു. അതേസമയം, സാമൂഹിക-സാമ്പത്തിക മേഖലയിലെ 58 ശതമാനത്തിലധികം ചെലവ് നിര്വഹിക്കേണ്ടിവരുന്നതിെൻറ ഭാരം സംസ്ഥാനങ്ങൾക്കാണ്. ഇൗ സാഹചര്യത്തില്‍ നികുതിവിഹിതം വര്‍ധിപ്പിക്കണം. കേരളത്തിെൻറ വിഹിതം 3.5ല്‍നിന്ന് 2.5 ശതമാനത്തിലെത്തി.
ഇത് വര്‍ധിപ്പിക്കണം. വരുമാനാന്തരത്തിനുള്ള വെയിറ്റേജ് 50ല്‍നിന്ന് 20 ശതമാനമായി കുറയ്ക്കണം. കാര്‍ഷികമേഖലയുടെ തകർച്ച സംസ്ഥാന സമ്പദ്ഘടനയുടെ അടിത്തറ തകര്‍ക്കുന്നു. ദുരന്തത്തിന് സഹായം നല്കാൻ പൊതുദുരന്തനിവാരണ ഇന്‍ഷുറന്‍സ് പദ്ധതി വേണം. റബര്‍കൃഷിക്ക് പ്രത്യേക ഗ്രാൻറ്-ഇന്‍-എയ്ഡ് അനുവദിക്കണം. അസംസ്കൃത എണ്ണയ്ക്ക് അന്തരാഷ്ട്ര വിപണിയില്‍ വിലകുറഞ്ഞപ്പോള്‍ കേന്ദ്രം എക്സൈസ് തിരുവ കൂട്ടി. ഇത് സംസ്ഥാനങ്ങള്‍ക്ക് വിഭജിക്കുന്ന വകുപ്പില്‍ പെടുന്നതല്ല. ഇതുപോലെ വിഭജിക്കേണ്ടാത്ത സെസുകളിലും സര്‍ചാര്‍ജുകളിലും വര്‍ധനയുണ്ടാക്കുന്നത് കേന്ദ്ര വരുമാനത്തില്‍ വലിയ വര്‍ധനയുണ്ടാക്കി; സംസ്ഥാനങ്ങള്‍ക്ക് ഗുണവുമുണ്ടാക്കിയിട്ടില്ല. ഇത് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള സാമ്പത്തികാന്തരം വര്‍ധിപ്പിച്ചിട്ടുണ്ട്. മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി കേരളത്തിെൻറ ആവശ്യങ്ങള്‍ ധന കമീഷന് മുമ്പാകെ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.