കൽപറ്റ: വീടും നാടും കാണാതെ ഒന്നര ദശാബ്ദം ജന്മിവീട്ടിൽ അടിമവേല ചെയ്ത ആദിവാസി യുവതിക്ക് മോചനം. തിരുനെല്ലി എരുവേക്കി കോളനിയിലെ ശാന്തയാണ് 15 വർഷത്തെ അടിമത്വത്തിൽ നിന്ന് മോചിതയായത്. കർണാടകയിലെ പൊന്നംപേട്ടിൽ ജന്മിയുടെ വീട്ടിൽനിന്ന് സന്നദ്ധ പ്രവർത്തകരാണ് ശാന്തയെ മോചിപ്പിച്ച് നാട്ടിലെത്തിച്ചത്. അടിമത്തവേല നിർമാർജന നിയമം നിലവിൽവന്ന ഫെബ്രുവരി ഒമ്പതിനാണ് േമാചനമെന്നത് യാദൃശ്ചികതയായി.
ശാന്ത വെള്ളിയാഴ്ച വൈകീട്ട് കോളനിയിലെ വീട്ടിലെത്തി. വീട്ടുകാരും അയൽവാസികളും അടക്കാനാകാത്ത സന്തോഷേത്താടെ അവരെ സ്വീകരിച്ചു. കുട്ടിക്കാലത്ത് വീട്ടുജോലിക്ക് പൊന്നംപേട്ടിലെ വീട്ടിലെത്തിയ ശാന്തയെ പിന്നീട് അവർ സ്വന്തം വീട്ടിലേക്ക് അയച്ചില്ല. പഠിക്കാൻ താൽപര്യമുണ്ടായിരുെന്നങ്കിലും സ്കൂളിലുമയച്ചില്ല. ജോലിക്ക് മതിയായ വേതനവും നൽകിയില്ല.
വിവരം ലഭിച്ചതിനെത്തുടർന്ന് അടിമവേല നിർമാർജനത്തിനായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഫോർ സസ്റ്റെയ്നബിൾ െഡവലപ്മെൻറ് എന്ന സംഘടന മാനന്തവാടി സബ് കലക്ടർക്ക് വിവരം നൽകുകയായിരുന്നു. തുടർന്ന്, കുടക് ജില്ല ഡെപ്യൂട്ടി കമീഷണറുമായി ബന്ധപ്പെടുകയും കുടക് അസി. കലക്ടർ, ലേബർ ഓഫിസർ, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ, ഫൗണ്ടേഷൻ ഫോർ സസ്റ്റെയ്നബിൾ െഡവലപ്മെൻറ് പ്രവർത്തകരായ ലില്ലി തോമസ്, സതീഷ്കുമാർ, കെ.എം. പ്രതീഷ് എന്നിവരുടെ നേതൃത്വത്തിൽ യുവതിയെ മോചിപ്പിക്കുകയായിരുന്നു.
രണ്ടു വർഷത്തിനകം ഇത്തരത്തിൽ അടിമവേലയിൽനിന്ന് വയനാട് ജില്ലക്കാരായ 15ലധികം പേരെ വിവിധ സ്ഥലങ്ങളിൽനിന്ന് മോചിപ്പിച്ചതായി സംസ്ഥാന േപ്രാജക്ട് കോഓഡിനേറ്റർ സി.കെ. ദിനേശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.