Posted On
date_range Updated On
date_range ഓണത്തിന് സബ്സിഡി നിരക്കിൽ സാധനങ്ങളുമായി 1484 വിപണന മേളകൾ
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനമൊട്ടാകെ 1484 വിപണന മേളകൾ നടത്തുമെന്ന് മന്ത്രി ജി.ആർ. അനിൽ. എല്ലാ ഓണം മേളകളിലും സബ്സിഡി-സബ്സിഡി ഇതര ഉൽപന്നങ്ങൾ ലഭ്യമാക്കും. സപ്ലൈകോ മുഖേന ആഗസ്റ്റ് 11ന് ആരംഭിച്ച് 20ന് സമാപിക്കുന്ന തരത്തിലാണ് ജില്ലതല ഓണച്ചന്തകൾ. 75 താലൂക്ക് ഫെയറുകൾ, മറ്റ് നിയമസഭാമണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള 60 ഓണച്ചന്തകൾ എന്നിവ പ്രമുഖ സപ്ലൈകോ വിൽപനശാലകളോട് അനുബന്ധമായി ഒരുക്കും.
ഇവ ആഗസ്റ്റ് 16ന് ആരംഭിച്ച് 20ന് സമാപിക്കും. ഈ കാലയളവിൽ സപ്ലൈകോയുടെ മറ്റ് വിൽപനശാലകളെല്ലാം ഓണം മിനിഫെയറുകളായി പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.